KeralaLatest NewsNewsIndia

ബിജെപിയെ കടന്നാക്രമിച്ച് കോൺഗ്രസ് അധ്യക്ഷ

ന്യൂഡൽഹി: രാജ്യത്ത് വീണ്ടും ഇരുളടഞ്ഞ ദിനങ്ങള്‍ തലപൊക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്ത് നിലനിൽക്കുന്ന മതേതര മൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും സ്വതന്ത്ര ചിന്താഗതികൾക്കും ഇത്തരം ദുഷിച്ച ശക്തികൾ ഭീഷണിയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്വാതന്ത്ര്യസമര കാലത്തെപ്പോലുള്ള ചെറുത്തു നില്‍പ്പുകള്‍ ആവർത്തിക്കപ്പെടേണ്ട അവസ്ഥയാണിന്ന് രാജ്യത്തുള്ളതെന്നും സോണിയ കുറ്റപ്പെടുത്തി. ബിജെപിയെ ഉന്നം വച്ചായിരുന്നു കോൺഗ്രസ് അധ്യക്ഷയുടെ കൂടുതല്‍ വാക്കുകളും.

ഇന്ന് രാജ്യത്തു നിലനിൽക്കുന്നത് എന്തിന്റെ രാഷ്ട്രീയമാണ്. ജനാധിപത്യരീതിലുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും സ്ഥാനമില്ലാതായിരിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തി. ക്വിറ്റ് ഇന്ത്യാ സമരത്തിന്‍റെ 75ാം വാർഷിക ദിനത്തിൽ ലോക്സഭയിൽ സംസാരിക്കവെയാണ് സോണിയ ബിജെപിക്കും കേന്ദ്ര സർക്കാരിനുമെതിരെ ഇത്തരത്തിലുള്ള വിമർശനങ്ങളുമായി രംഗത്തെത്തിയത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതില്‍ ആർഎസ്എസിനു പങ്കുണ്ട് എന്നാണ് ചിലരുടെ അവകാശ വാദം. ഇത്തരം കഴമ്പില്ലാത്ത അവകാശവാദങ്ങൾ സമ്മതിക്കാനാവില്ല. ആർഎസ്എസിന് സ്വാതന്ത്ര്യസമരവുമായി യാതൊരു ബന്ധവുമില്ലെന്ന് നിരവധി ചരിത്രകാകരന്മാർ നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുള്ളതാണ്, സോണിയ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button