Latest NewsIndia

ഗൂഗിള്‍ വന്‍ ശമ്പളം ഓഫര്‍ ചെയ്‌തെന്ന വാര്‍ത്ത: യുവാവിന് മാനസികാസ്വാസ്ഥ്യം

ന്യൂഡല്‍ഹി: ഗൂഗിളില്‍ വന്‍ ശമ്പളത്തോടെയുള്ള ജോലി ലഭിച്ചെന്ന് കേട്ട യുവാവിന് മാനസികാസ്വാസ്ഥ്യം. എന്നാല്‍, അത് വ്യാജ വാര്‍ത്തയായിരുന്നു. ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ ഹര്‍ഷിത് ശര്‍മയ്ക്കാണ് മാനസികാസ്വാസ്ഥ്യം ഉണ്ടായത്.

12 ലക്ഷം രൂപ ശമ്പളത്തില്‍ ഗൂഗിളില്‍ ജോലി ലഭിച്ചു എന്ന വാര്‍ത്തയാണ് കേട്ടത്. ഇത് കേട്ട ഹര്‍ഷിത് സ്‌കൂളിലെ പ്രിന്‍സിപ്പാളിനോട് ഇക്കാര്യം പറയുകയായിരുന്നു. പ്രിന്‍സിപ്പാള്‍ ഇത് പത്രപ്രസ്താവനയായി നല്‍കുകയും പിന്നീട് ഇന്ത്യയാകെ വാര്‍ത്തയാകുകയുമായിരുന്നു. പിന്നീട് ഗൂഗിള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് സഹപാഠികളില്‍ നിന്നും അയല്‍വാസികളില്‍ നിന്നും ഉണ്ടായ കളിയാക്കലുകള്‍ ഉണ്ടാക്കിയ സമ്മര്‍ദ്ദമാണ് കുട്ടിയെ മാനസികാസ്വാസ്ഥ്യത്തിലേക്ക് എത്തിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.

ഹര്‍ഷിതിന്റെ മാതാപിതാക്കള്‍ രണ്ടു പേരും അധ്യാപകരാണ്. രണ്ടു പേരും ചണ്ഡിഗഡിലെ സെക്ടര്‍ 33 ലെ ഗവണ്‍മെന്റ് മോഡല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ നടപടി ശരിയല്ലെന്ന് പറയുന്നു. പത്ര പ്രസ്താവന കൊടുക്കും മുമ്പ് മാതാപിതാക്കളോടെങ്കിലും അന്വേഷിക്കണമായിരുന്നുവെന്ന് ഇവര്‍ പറയുന്നു. ഞാനും ഒരു സ്‌കൂളിന്റെ പ്രിന്‍സിപ്പാളാണ്. എനിക്ക് ആ സ്ഥാനത്തിന്റെ ഉത്തരവാദിത്വം എന്താണെന്ന് അറിയാമെന്നും ഹര്‍ഷിതിന്റെ പിതാവ് രജീന്ദര്‍ കെ ശര്‍മ്മ പറഞ്ഞു.

ഗൂഗിളിന്റെ ഗ്രാഫിക് ഡിസൈനറായിട്ടാണ് ഈ പതിനാറുകാരന്‍ കാലിഫോര്‍ണിയയിലേക്ക് പറക്കാനിരിക്കുന്നത്. പ്രതിമാസം നാലു ലക്ഷം രൂപ പ്രതിപലം നല്‍കി ഗൂഗിളിന്റെ യു എസിലെ ഗ്രാഫിക് ഡിസൈനിംഗ് ടീമിലേയ്ക്കാണ് തെരഞ്ഞെടുത്തതെന്നും ഒരു വര്‍ഷത്തെ ട്രെയിനിംഗ് കഴിഞ്ഞാല്‍ 12 ലക്ഷം രൂപ മാസശബളം ലഭിക്കുമെന്ന് അവകാശപ്പെട്ടാണ് ഈ കൗമാരക്കാരന്‍ രംഗത്തെത്തിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button