Latest NewsNewsDevotional

ഇസ്ലാമിന്റെ വിദ്യാഭ്യാസ ചരിത്രത്തിലൂടെ!

ഇസ്‌ലാമിന്റെ ആദ്യ കാലം മുതല്‍ മുസ്‌ലിംകളുടെ പ്രഥമ പരിഗണനയിലുള്ള വിഷയമായിരുന്നു വിദ്യാഭ്യാസം. വിശുദ്ധ ഗ്രന്ഥത്തിലെ ഒന്നാമത്ത വാക്ക് തന്നെ വായിക്കാനുള്ള ആഹ്വാനമായ ‘ഇഖ്‌റഅ്’ എന്നാണ്. ‘അറിവ് നേടല്‍ ഓരോ മുസ്‌ലിമിന്റെയും ബാധ്യതയാണ്’ എന്ന് പ്രവാചകന്‍(സ) പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രവാചക കല്‍പന പ്രാവര്‍ത്തികമാക്കുന്നതിനായി ഇസ്ലാം മത വിശ്വാസികള്‍ വിദ്യാഭ്യാസ സംവിധാനത്തിന് വലിയ പ്രാധാന്യം നല്‍കി.

ബാഗ്ദാദ്, കൊര്‍ഡോവ, കെയ്‌റോ പോലുള്ള പഠന കേന്ദ്രങ്ങളും വലിയ ലൈബ്രറികളും മുസ്‌ലിംകള്‍ നിര്‍മിച്ചിട്ടുണ്ട്. കുട്ടികള്‍ക്കായി ആദ്യ പ്രൈമറി സ്‌കൂള്‍ സ്ഥാപിച്ചതും തുടര്‍വിദ്യാഭ്യാസത്തിനായി യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിച്ചതും മുസ്‌ലിംകളാണ്. ഇന്നത്തെ ആധുനിക ലോകത്തെ സംവിധാനങ്ങളോട് കിടപിടിക്കുന്ന കുതിച്ചുചാട്ടങ്ങളും മുന്നേറ്റങ്ങളും നടത്താന്‍ ഈ സ്ഥാപനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്.

ഖുര്‍ആന്‍ സൂക്തങ്ങളിലും നബി വചനങ്ങളിലും നിന്നുമാണ് നല്ല നാളെയുടെ ഉല്‍പത്തി. ഖുര്‍ആന്‍ ഈ നിലക്ക് വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ്. പില്‍ക്കാല ഇസ്‌ലാമിക ചരിത്രവും സ്ത്രീകളുടെ സ്വാധീനം എടുത്തു കാണിക്കുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനായ ‘അസാകിര്‍’ (ദമസ്‌കസിന്റെ ചരിത്രം പറയുന്ന ‘താരീഖു ദിമശ്ഖ്’ എന്ന അദ്ദേഹത്തിന്റെ പുസ്തകം ഏറെ പ്രസിദ്ധമാണ്.) അറിവ് തേടി ധാരാളം യാത്രകള്‍ ചെയ്യുകയും എണ്‍പതില്‍ പരം സ്ത്രീ അധ്യാപകരില്‍ നിന്ന് അറിവ് നേടുകയും ചെയ്തിട്ടുണ്ട് എന്നത് അതിന്നൊരു ഉദാഹരണമാണ്.

പുതിയ സംവിധാനം നിലവില്‍ വന്നെങ്കിലും മുസ്‌ലിം ലോകത്ത് ചിലയിടത്തെല്ലാം പരമ്പരാഗത വിദ്യാഭ്യാസ രീതി ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇസ്‌ലാമിന്റെ സന്ദേശങ്ങളും വിജ്ഞാനങ്ങളും ലോകത്ത് വ്യാപിപ്പിക്കുന്ന പ്രവര്‍ത്തനം അത് തുടരുകയും ചെയ്യുന്നു. നല്ല രീതിയില്‍ വിദ്യാഭ്യാസം നേടാന്‍ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ. ആമീന്‍ !

shortlink

Related Articles

Post Your Comments

Related Articles


Back to top button