Latest NewsInternational

ഉത്തരകൊറിയ അമേരിക്കയെ ആക്രമിച്ചാല്‍ ചൈന ഇടപെടില്ല.

ബീജിങ്​: ഉത്തരകൊറിയ അമേരിക്കയെ ആദ്യം ആക്രമിച്ചാല്‍ ചൈന ഇടപെടില്ലെന്ന്​​ സൂചന. ഇരുരാജ്യങ്ങളും സംഘര്‍ഷമുണ്ടായാല്‍ തല്‍ക്കാലത്തേക്ക്​ ആരുടെ പക്ഷത്തും ചേരാതെ ​വിഷയത്തില്‍ നിശ്​ബദത പാലിക്കാനായിരിക്കും ചൈന ശ്രമിക്കുക. മാത്രമല്ല ഉത്തരകൊറിയയും, അമേരിക്കയും തമ്മിലുള്ള പ്രശ്​നങ്ങള്‍ യുദ്ധത്തിലേക്ക്​ നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും സൂചനയുണ്ട്.
 
ചൈനീസ്​ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസാണ്​ ഉത്തരകൊറിയ-അമേരിക്ക തര്‍ക്കത്തില്‍ ചൈനീസ്​ നിലപാട്​ സംബന്ധിച്ച റിപ്പോര്‍ട്ട്​ പുറത്ത്​ വിട്ടത്​. എന്നാല്‍ യു.എസും ദക്ഷിണകൊറിയയും ഉത്തരകൊറിയയില്‍ ആക്രമണം നടത്തി നിലവിലെ ഏഷ്യന്‍ രാഷ്​ട്രീയത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചാല്‍ ചൈന ഇടപെടുമെന്ന്​ ​ഗ്ലോബല്‍ ടൈംസ്​ എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button