Latest NewsNewsInternational

വിവാഹസംഘവുമായി പോയ ഹെലികോപ്റ്റര്‍ പറന്നിറങ്ങിയത് ജയിലില്‍

ധാ​ക്ക: വി​വാ​ഹ സം​ഘ​വു​മാ​യി സ്വ​കാ​ര്യ ഹെ​ലി​കോ​പ്റ്റ​ർ വ​ന്നി​റ​ങ്ങി​യ​ത് ധാ​ക്ക​യി​ലെ അ​തീ​വ സു​ര​ക്ഷ​യു​ള്ള ജ​യി​ലി​ൽ. മ​ലേ​ഷ്യ​യി​ൽ നി​ന്ന് ധാ​ക്ക​യി​ൽ ന​ട​ക്കു​ന്ന വി​വാ​ഹ​ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കാ​നെ​ത്തി​യ നാ​ലം​ഗ ബം​ഗ്ലാ​ദേ​ശി കു​ടും​ബ​മാ​ണ് വെ​ട്ടി​ലാ​യ​ത്. മി​ന്ന​ൽ ആ​ക്ര​മ​ണം ന​ട​ത്തി ത​ട​വു​കാ​രെ ര​ക്ഷി​ക്കാ​നെ​ത്തി​യ ഭീ​ക​രാ​ണെ​ന്ന് ക​രു​തി സം​ഘ​ത്തെ നേ​രി​ട്ട അ​ധി​കൃ​ത​ർ ഇ​വ​രെ പി​ടി​കൂ​ടി ത​ട​വി​ലാ​ക്കി. തെറ്റുപറ്റിയതില്‍ ഹെലികോപ്റ്റര്‍ സര്‍വീസ് മാനേജ്‌മെന്റ് ക്ഷമ ചോദിച്ചതായി ജയില്‍ മേധാവി അറിയിച്ചു.

ഭീ​ക​രാ​ക്ര​മ​ണ സാ​ധ്യ​ത​ കണക്കിലെടുത്ത് അതീവ സുരക്ഷ ഏർപ്പെടുത്തിയ കാ​ഷിം​പു​ർ സെ​ൻ​ട്ര​ൽ ജ​യി​ലാ​ണ് നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ പൈ​ല​റ്റാ​യ വ്യോ​മ​സേ​ന മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ പി​ഴ​വാ​ണ് ജ​യി​ലി​ൽ ഇ​റ​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​ന് ശേ​ഷം സം​ഘ​ത്തെ വി​ട്ട​യ​ച്ചു. ” ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട് ജയിലിലുള്ള ഭീകരരെ പുറത്തെത്തിക്കാന്‍ ആക്രമണങ്ങള്‍ ഉണ്ടാകുമെന്ന്. അതുകൊണ്ടാണ് ഹെലികോപ്റ്റര്‍ വന്നിറങ്ങിയപ്പോള്‍ ഞങ്ങള്‍ തെറ്റിദ്ധരിച്ചത്”, ജയില്‍ ഐജി ബ്രിഗേഡിയര്‍ ജനറല്‍ സയിദ് ഇഫ്തഖര്‍ ഉദ്ദിന്‍ പറഞ്ഞു.

അതേസമയം സംഭവത്തില്‍ പൈലറ്റായ വിരമിച്ച വിംഗ് കമാന്‍ഡര്‍ സോഹല്‍ ലത്തീഫിന്റെ വിശദീകരണം മറ്റൊന്നായിരുന്നു. താന്‍ ജയില്‍ ഗ്രൗണ്ടില്‍ ഇറക്കിയിട്ടില്ലെന്ന് ഒരു സ്‌കൂള്‍ മൈതനത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയതെന്നും പൈലറ്റ് വിശദീകരിച്ചു. ”യഥാര്‍ഥത്തില്‍ സംഭവിച്ചത് ഇതാണ്. ഞാന്‍ ജയില്‍ ഗ്രൗണ്ടില്‍ നിന്ന് 3300 അടി ദൂരത്തിലാണ് ഹെലികോപ്റ്റര്‍ ഇറക്കിയത്. ഞങ്ങള്‍ക്ക് ഇറക്കേണ്ടിയിരുന്ന സ്ഥലം വെള്ളക്കെട്ടായതിനാലാണ് സുരക്ഷിതമായ സ്ഥലത്ത് ഇറക്കിയത്”.കഴിഞ്ഞ 30 വര്‍ഷമായി ഞാന്‍ പൈലറ്റാണ്. ഒരു തെറ്റും ഇതുവരെ പറ്റിയിട്ടില്ല. ജയിലില്‍ അല്ല, സ്‌കൂള്‍ മൈതാനത്താണ് ഞാന്‍ ഹെലികോപ്റ്റര്‍ ഇറക്കിയത്. മാധ്യമങ്ങള്‍ വാര്‍ത്ത തെറ്റായി നല്‍കുകയാണെന്നും സോഹല്‍ ലത്തീഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button