Latest NewsNewsGulf

കാർഗോനിരക്കുകൾ വർധിച്ചു

ഒമാനിൽ കാർഗോനിരക്കുകൾ വർധിച്ചു.കാർഗോ വഴിയുള്ള പാഴ്​സലുകൾക്ക്​ ജി.എസ്​.ടി ഏർപ്പെടുത്തിയതി​നെ തുടർന്നാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചത്.​ നേര​ത്തെ ഒരു കിലോഗ്രാമിന്​ ഒരു റിയാൽ മുന്നൂറ്​ ബൈസയായിരുന്നു നിരക്ക്​. ഇത്​ ഒരു റിയാൽ അറുനൂറ്​ ബൈസയായാണ്​ വർധിപ്പിച്ചത്​.

നികുതി ഉയർന്നതോടെ കാർഗോ അയക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്​. മുംബൈ, ഡൽഹി, ബംഗളൂരു, കൊച്ചി വിമാനത്താവളങ്ങൾ വഴിയാണ്​ ഒമാനിൽ നിന്നുള്ളതടക്കമുള്ള കാർഗോ ഏജൻറുമാർ സാധനങ്ങൾ നാട്ടിലെത്തിക്കുന്നത്​. മുൻകൂട്ടി അറിയിപ്പ്​ ലഭിക്കാത്തതിനാൽ ജൂൺ 30ന്​ മുമ്പ്​ അയച്ച പാഴ്​സലുകൾ നാട്ടിലെത്തിയപ്പോൾ നികുതി അടക്കാൻ നിർദേശിച്ചു. തുടർന്ന്​ വിമാനത്താവളങ്ങളിൽ കെട്ടിക്കിടന്ന സാധനങ്ങൾ ഡെലിവറി ചെയ്യുമ്പോൾ നികുതി നൽകാമെന്ന ഉപഭോക്​താക്കളുടെ ഉറപ്പി​ന്റെ അടിസ്​ഥാനത്തിൽ കാർഗോ ഏജൻറുമാർ നികുതിയടച്ച്​ ഏറ്റെടുത്ത്​ വിതരണം ചെയ്​തിരുന്നു.

നികുതി അടച്ച്​ കാർഗോ അയക്കാൻ നിലവിൽ തടസങ്ങളൊന്നുമില്ലെന്നും ഉപഭോക്താക്കൾക്ക് പതിനഞ്ചു മുതൽ ഇരുപതുദിവസത്തിനകം വീടുകളിൽ സാധനങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും ഏജൻറുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button