Latest NewsKerala

മാധ്യമപ്രവര്‍ത്തകയുടെ ആത്മഹത്യാ ശ്രമം: നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തക ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ ചാനല്‍ മേധാവിയടക്കം നാല് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ഥാപനത്തില്‍നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തക ഇങ്ങനെയൊരു ശ്രമം നടത്തിയത്.

ന്യൂസ് 18 കേരളം എഡിറ്റര്‍ രാജീവ് ദേവരാജ്, മാധ്യമപ്രവര്‍ത്തകരായ ലല്ലു ശശിധരന്‍, സി.എന്‍. പ്രകാശ്, ദിലീപ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ആത്മഹത്യപ്രേരണ കുറ്റത്തിന് കേസെടുത്തിരിക്കുന്നത്. സ്ഥാപനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ് യുവതിയടക്കം 17 പേര്‍ക്ക് സ്ഥാപനം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി അപകടനില തരണം ചെയ്‌തെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കഴക്കൂട്ടം സി.ഐ അജയ്കുമാറിനാണ് അന്വേഷണച്ചുമതല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button