Latest NewsKeralaNews

സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ ക്രൂരതകളെ കുറിച്ച് മന്ത്രി സുധാകരന്‍ വെളിപ്പെടുത്തുന്നത്

തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളിലെ ഉപകരണങ്ങള്‍ കേടാക്കുന്നത് ജീവനക്കാരെന്ന് മന്ത്രി ജി സുധാകരന്‍. സ്വന്തം അനുഭവത്തില്‍ നിന്നാണ് പറയുന്നതെന്നും സ്വകാര്യ ആശുപത്രികളിലെ യന്ത്രങ്ങള്‍ കേടാവാറില്ലെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി നിയന്ത്രണ ബില്ലിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

സര്‍ക്കാര്‍ ആശുപത്രിയില്‍ ഉപകരണങ്ങള്‍ ദുരൂഹമായി കേടാവുന്നതില്‍ പല ഡോക്ടര്‍മാര്‍ക്കും പങ്കുണ്ടെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു. തമിഴ്‌നാട്‌ സ്വദേശിയായ മുരുകന്‍ ചികിത്സ നിഷേധിക്കപ്പെട്ട് മരിക്കാനിടയായ സംഭവത്തില്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് അന്വേഷണം തുടങ്ങണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button