CinemaLatest NewsMovie SongsEntertainmentKollywood

ഓവിയയ്ക്ക് മുന്നില്‍ മുട്ടുമടക്കി ബിഗ് ബോസ് ഷോ !!!

കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് ഷോയില്‍ താരമായി മാറിയ ഓവിയ വീണ്ടും ഷോയില്‍ എത്തുന്നതായി സൂചന. ആത്മഹത്യ ശ്രമം നടത്തിയും മറ്റും വിവാദമായ മത്സരാര്‍ത്ഥി കൂടിയായ ഓവിയ റിയാലിറ്റി ഷോയിലെ മറ്റൊരു മത്സരാര്‍ത്ഥിയായ ആരവിനോടുള്ള പ്രണയം കാരണമാണ് ഷോ വിട്ടതെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ‘ഞാന്‍ ആരവിനെ പ്രണയിക്കുന്നു. എനിക്ക് ആ പ്രണയം നിയന്ത്രിക്കാനാവുന്നില്ല. അതിനാലാണ് ഞാന്‍ ഷോ വിട്ടത്. യഥാര്‍ഥ സ്നേഹം പരാജയപ്പെടില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞു. ആരവിന് വേണ്ടി കാത്തിരിക്കുകയാണ് ഞാനിപ്പോള്‍’ ഏന് പുറത്തിറങ്ങിയ ശേഷം ഓവിയ പ്രതികരിച്ചിരുന്നു.

ഷോയുടെ തുടക്കം മുതല്‍ സമൂഹ മാധ്യമങ്ങളില്‍ വന്‍ പിന്തുണയാണ് ഓവിയക്ക് ലഭിച്ചത്. ഓവിയ ഷോയില്‍ നിന്ന് പുറത്ത് പോയപ്പോള്‍ പരിപാടിയുടെ റേറ്റിംഗ് കുറഞ്ഞു പോയിരുന്നു. ഇതേ തുടര്‍ന്നാണ് ഓവിയയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ചാനല്‍ നടത്തിയത്. ഓവിയ ഇല്ലെങ്കില്‍ ഇനി വരാനിരിക്കുന്നത് ബിഗ് ബോസിന്റെ അവസാന എപ്പിസോഡായിരിക്കുമെന്നു ആരാധകര്‍ഭീഷണി മുഴക്കിയിരുന്നു. താരത്തെ പുറത്താക്കാന്‍ മറ്റു മത്സരാര്‍ത്ഥികള്‍ തുടര്‍ച്ചയായി വോട്ട് ചെയ്തിട്ടും പ്രേക്ഷക പിന്തുണകൊണ്ട് മാത്രം ഷോയില്‍ നിലനിന്ന താരമാണ് ഓവിയ.

തമിഴ് സിനിമയിലാണ് സജീവമെങ്കിലും മലയാളിയാണ് ഓവിയ. നടി ഓവിയമലയാളിയാണ്. പൃഥ്വിരാജ്, കാവ്യ മാധവന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ കങ്കാരു എന്ന ചിത്രത്തില്‍ അഭിനയിച്ചുവെങ്കിലും ശ്രദ്ധേയമായ വേഷങ്ങള്‍ തമിഴിലാണ് ഓവിയയ്ക്ക് ലഭിച്ചത്. അപൂര്‍വ, പുതിയ മുഖം എന്നീ ചിത്രങ്ങളിലും താരം വേഷമിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button