KeralaLatest NewsNews

ചെറായി കൊലപാതകം: കാരണം പുറത്ത്

കൊച്ചി•ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നതിന് കാരണം പ്രണയ നൈരാശ്യമെന്ന് പ്രതിയുടെ മൊഴി. താനുമായി പ്രണയത്തിലായിരുന്ന യുവതി തന്നെ അവഗണിക്കുന്നുവെന്ന തോന്നലാണ് തന്നെ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നും പ്രതിയായ നെടുങ്കണ്ടം സ്വദേശി പ്രശാന്ത് പോലീസിനോട് പറഞ്ഞു.

വരാപ്പുഴ സ്വദേശി ശീതള്‍ (30) ആണ് മരിച്ചത്. യുവതിയുമായി ബീച്ചിലെത്തിയ പ്രശാന്ത് കണ്ണടച്ചു നിന്നാല്‍ സമ്മാനം തരാമെന്ന് പ്രശാന്ത് പറഞ്ഞു. യുവതി കണ്ണടച്ച്‌ നിന്നപ്പോള്‍ പ്രതി പിന്നില്‍ നിന്നും കുത്തുകയായിരുന്നു. ആറോളം കുത്തുകളേറ്റ യുവതി തനിയെ നടന്ന് സമീപത്തെ റിസോര്‍ട്ടിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. ഉടന്‍ റിസോര്‍ട്ട് ജീവനക്കാര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button