Latest NewsNewsGulf

സൗദിയില്‍ വാഹനങ്ങള്‍ വാങ്ങാന്‍ പുതിയ നിബന്ധന നിര്‍ബന്ധമാക്കുന്നു

ജിദ്ദ:  സൗദിയില്‍ വാഹനങ്ങള്‍ വാങ്ങാന്‍ പുതിയ നിബന്ധന നിര്‍ബന്ധമാക്കുന്നു. നിയമപരമായി വാഹനങ്ങള്‍ വാങ്ങുന്നതിനും വാടകക്ക് എടുക്കുന്നതിനും ഇനി മുതല്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ‘അബ്ഷീര്‍’ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയണം. ‘അബ്ഷീര്‍’ പോര്‍ട്ടലില്‍ സ്വയം അക്കൗണ്ട് ഉണ്ടാക്കണമെന്ന നിബന്ധന താമസിയാതെ നടപ്പാക്കുമെന്ന് സൗദി ട്രാഫിക് വിഭാഗം അറിയിച്ചു.

തിരിച്ചറിയല്‍ രേഖയുടെ കൃത്യത ഉറപ്പുവരുത്തുന്ന പദ്ധതിയുടെ ഭാഗമായാണ് വാഹനങ്ങള്‍ കൈവശപ്പെടുത്തുന്നവര്‍ക്ക് ‘അബ്ഷിര്‍’ നിര്‍ബന്ധമാക്കുന്നത്.അബ്ഷിര്‍ അക്കൗണ്ട് എടുത്തിട്ടില്ലാത്ത സ്വദേശികളോടും വിദേശികളോടും താമസിയാതെ അബ്ഷിര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. ഇതുവഴി നിരവധി വ്യവഹാരങ്ങള്‍ നടത്തുവാനും സാധിക്കുമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു.

വ്യാജരേഖകള്‍ ഉപയോഗപ്പെടുത്തിയോ ഇടപാടുകളെക്കുറിച്ച് അറിയാതെയോ വാഹനങ്ങള്‍ വാങ്ങുകയും വാടകക്ക് എടുക്കുകയും ചെയ്യുന്നതിനെ പ്രതിരോധിക്കുവാനാണ് നിയമം നിര്‍ബന്ധമാക്കുന്നതെന്ന് ട്രാഫിക് വിഭാഗം വൃക്തമാക്കി. ഇത്തരം ഇടപാടുകള്‍ പൂര്‍ത്തിയാക്കുവാന്‍ അബ്ഷീര്‍ സംവിധാനത്തിലൂടെ മൊബൈല്‍ ഫോണിലേക്ക് വരുന്ന ഒ.ടി.പി. നമ്പര്‍ ഉപയോഗപ്പെടുത്തണം. അല്ലാത്തപക്ഷം ഇതിന് സാധ്യമാകില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button