Latest NewsKeralaLife Style

സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വില്‍ക്കുന്നത് കേരളത്തിലെ ഈ നഗരത്തില്‍

തിരുവനന്തപുരംഇന്ത്യയില്‍ സ്ത്രീകളുടെ ലൈംഗിക കളിപ്പാട്ടങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന നഗരങ്ങളില്‍ തിരുവനന്തപുരവും. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ നടത്തിയ സര്‍വേയിലാണ് കേരളത്തിലും സെക്സ് ടോയ്സ് വില്പന വര്‍ധിക്കുന്നുവെന്ന കണ്ടെത്തല്‍. ബറോഡ,പൂനെ, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ സ്ത്രീകളാണ് ലൈംഗിക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത്. ഈ നഗരങ്ങളില്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ലൈംഗിക കളിപ്പാട്ടങ്ങള്‍ വാങ്ങുന്നതെന്നും സര്‍വേ പറയുന്നു.

സംസ്ഥാനങ്ങളുടെ കാര്യമെടുത്താല്‍ ഏറ്റവും കൂടുതല്‍ സെക്സ് ടോയ്സ് വാങ്ങുന്നത് മഹാരാഷ്ട്രക്കാരാണ്. ഗുജറാത്തും, ആന്ധ്രാപ്രദേശും തൊട്ടുപിന്നാലെയുണ്ട്.

ഓണ്‍ലൈന്‍ സൈറ്റില്‍ നിന്ന് സെക്സ് ടോയ്സ് വാങ്ങിയവരുടെ കണക്ക് അടിസ്ഥാനമാക്കിയാണ് സര്‍വേ നടത്തിയത്. 80,000 പേരുടെ ഡാറ്റ ഇതിനായി ഉപയോഗിച്ചു. 52 മാസത്തെ കണക്കുകളാണ് പരിശോധിച്ചത്. ഇതില്‍ 62 ശതമാനം പുരുഷന്മാരും, 38 ശതമാനം സ്ത്രീകളുമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button