Latest NewsNewsIndiaLife Style

ഫാസ്റ്റ് ഫുഡ്‌ ചിലപ്പോള്‍ ആണിനെ പെണ്ണാക്കിയേക്കാം; ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് ആരോഗ്യത്തിന് പ്രശ്നമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ഫാസ്റ്റ് ഫുഡ് കഴിച്ച ഒരു യുവാവിന് വന്ന മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തിയേക്കാം. ഈ ചെറുപ്പക്കാരന്റെ ഒരു സ്തനം വളരുന്നു. ഈ മാറ്റത്തിന് കാരണം സ്ഥിരമായ ഫാസ്റ്റ് ഫുഡ് ഉപയോഗമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 13 ാം വയസിലാണ് ഈ വളര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവം എന്തെന്നറിയാന്‍ ഇദ്ദേഹവും മാതാപിതാക്കളും കയറാത്ത ആശുപത്രികളോ കാണാത്ത ഡോക്ടര്‍മാരോ ഉണ്ടായിരുന്നില്ല. ഹോര്‍മോണിന്റെ വ്യത്യസമാണ് ഇതിന് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ഡോക്ടര്‍മാരുടെ നിരന്തര നിരീക്ഷണത്തിലാണ് ഈ മാറ്റത്തിനുള്ള കാരണം കണ്ടു പിടിച്ചത്.

ഫാസ്റ്റ് ഫുഡിന്റെ അമിതമായ ഉപയോഗംഒരു ആണിനെ പെണ്ണാക്കാന്‍ വരെ സാധിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. 19 കാരനായ ചൈനയിലെ ഈ യുവാവിന്റെ വലത്തെ സ്തനം ക്രമാതീതമായി വളര്‍ച്ച ഉണ്ടായതിനാല്‍ ഓപ്പറേഷന്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് വന്നു. പുരുഷന്മാരില്‍ ഉണ്ടാകുന്ന ഈ സ്തന വളര്‍ച്ച ഫാസ്റ്റ് ഫുഡിന്റെ അമിത ഉപയോഗം മൂലമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ചെറിയ രീതിയിലാണ് സ്തനം വളര്‍ന്ന് തുടങ്ങിയത്. എന്നാല്‍ ഇടതുവശത്തെ സ്തനം സാധാരണ രീതിയിലുമാണ്.

 

സ്ത്രീകളെപ്പോലെ പുരുഷന്മാരിലുണ്ടാകുന്ന ഈ സ്തന വളര്‍ച്ചക്ക് ഡോക്ടര്‍മാര്‍ പറയുന്നത് ഡയനകോമസ്റ്റിയ എന്നാണ്. ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നത് ഒരു വര്‍ഷത്തില്‍ നൂറോളം ചെറുപ്പക്കാര്‍ ഈ രോഗത്തിന് ചികിത്സക്കായി എത്തുന്നെന്നാണ്. ഫാസ്റ്റ് ഫുഡിന്റെ ഉപയോഗമാണ് ഈ ഹോര്‍മാണ്‍ മാറ്റത്തിന് കാരണമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ചെറുപ്പക്കാര്‍ പുറത്ത്നിന്നുള്ള ഇത്തരം ഭക്ഷണം കഴിക്കുന്നത് പരമാവധി കുറയ്ക്കണമെന്നും ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button