Latest NewsInternationalNews Story

ഹെലികോപ്റ്റർ പറന്നത് കല്യാണ വീട്ടിലേക്ക് ഇറങ്ങിയത് മറ്റൊരിടത്ത്

കല്യാണ വീട്ടിലേക്ക് പറന്ന ഹെലികോപ്റ്റർ ചെന്നിറങ്ങിയത് ജയിലിൽ. പാകിസ്ഥാനിലാണ് ഈ രസകരമായ സംഭവം നടന്നത്. മ​ലേ​ഷ്യ​യി​ല്‍ നി​ന്ന്​ ധാ​ക്ക​യി​ല്‍ വി​വാ​ഹ​ച​ട​ങ്ങി​ല്‍ പങ്കെടു​ക്കാ​നെ​ത്തി​യ ബംഗ്ലാദേശി കുടുംബം സഞ്ചരിച്ച ഹെലികോപ്റ്ററാണ് അതി സുരക്ഷയുള്ള ക​ഷിം​പു​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ൽ ഇറങ്ങിയത്. തീവ്രവാദികള്‍ ആക്രമണത്തിന് എത്തിയതാണെന്ന ധാരണയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഹെലികോപ്ടർ വളഞ്ഞപ്പോഴാണ് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ കുടുംബമാണെന്ന് മനസിലായത്.

​തീവ്ര​വാ​ദി​ ​ആക്ര​മ​ണ​മു​ണ്ടാ​കു​മെ​ന്ന് ഇ​ന്‍​റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യി​രു​ന്ന​തി​നാ​ല്‍ ജ​യി​ലി​ല്‍ മു​ന്‍​ക​രു​ത​ല്‍ ശ​ക്ത​മാ​ക്കി​യി​രു​ന്നു. ഒ​രു കു​ടും​ബ​വും പൈ​ല​റ്റു​മ​ട​ക്കം അ​ഞ്ച് യാ​ത്ര​ക്കാ​രാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഹെ​ലി​കോ​പ്ട​ര്‍ പ​റ​ത്തി​യ, വി​ര​മി​ച്ച എ​യ​ര്‍​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ന് സം​ഭ​വി​ച്ച പി​ഴ​വാ​ണ് ജ​യി​ലി​ല്‍ ഇ​റ​ങ്ങാ​ന്‍ കാ​ര​ണ​മാ​യ​തെന്നും വി​ശ​ദ​മാ​യ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം ഇ​വ​രെ അടുത്ത ഗ്രാമത്തില്‍ തന്നെയുള്ള വി​വാ​ഹ​സ്ഥ​ല​ത്തേ​ക്ക് മ​ട​ങ്ങാ​ന്‍ അ​നു​വ​ദിച്ചെന്നും അധികൃതർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button