KeralaLatest NewsNews

കാമുകന്മാരായി 18 തികയാത്തവര്‍ വരെ: ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങി പണക്കാരിയായിമാറി : കാമുകനെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ബിനിയുടെ ജീവിതം ഇങ്ങനെ

മാനന്തവാടി•ഷാപ്പിലെ കറിവെപ്പുകാരിയായി തുടക്കം. കാമുകന്മാരായി 18 പോലും തികയാത്ത പയ്യന്മാര്‍ വരെ. കുറച്ചുനാളുകള്‍ കൊണ്ട് അവള്‍ പണക്കാരിയായി മാറി. വയനാട് മാനന്തവാടിയില്‍ കാമുകനെ ചതിച്ച് കൊലപ്പെടുത്തിയ കേസില്‍ പോലീസ് പിടിയിലായ ആറ്റിങ്ങല്‍ സ്വദേശിനിയും മാനന്തവാടി റിച്ചാര്‍ഡ് ഗാര്‍ഡനില്‍ ബിനി മധു (38) വിന്റെ കഥയാണിത്. ദരിദ്ര കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന് പണത്തിന് മീതേ പറന്ന ബിനിയുടെ ജീവിതകഥ ആരേയും അമ്പരപ്പിക്കുന്നതാണ്. സമ്പന്ന കുടുംബങ്ങളിലെ ചെറുപ്പക്കാരെ പ്രണയംനടിച്ചു വലയിലാക്കിയാണ് ബിനി അതിവേഗം സമ്പന്നയായി മാറിയത്.

ആരുടെയും മനം മയക്കുന്ന സൗന്ദര്യം. അന്നനട, ഇറുകിയ വസ്ത്രധാരണം. രാത്രി ഉറങ്ങുമ്പോൾ പോലും മേക്കപ്പ് ഒഴിവാക്കില്ല. ഇതായിരുന്നു ബിനിയെന്ന 38 കാരി. അസ്വാഭാവിക മരണമെന്ന് പൊലീസ് ആദ്യം എഴുതിത്തള്ളിയ കൊലക്കേസിലാണ് ബിനി അപ്രതീക്ഷിതമായി കുരുക്കിലായത്. ആറ്റിങ്ങല്‍ സ്വദേശിയും ബിനിയുടെ കാമുകനുമായ സുലിലാണ് കൊല്ലപ്പെട്ടത്. പിടിയിലായ ബിനിയുടെ ഫോണ്‍ പരിശോധിച്ച പോലീസുകാര്‍ ഞെട്ടിയെന്നാണ് വിവരം. 18 തികയാത്തവര്‍ വരെ കാമുകന്മാരുടെ പട്ടികയില്‍ ഉണ്ടായിരുന്നുവത്രേ. കാമുകന്മാരുമായി അശ്ലീല സംഭാഷണം നടത്തി റെക്കോര്‍ഡ്‌ ചെയ്ത് വച്ച ശേഷം പിന്നീട് കേള്‍ക്കുന്ന വിചിത്രമായ സ്വഭാവവും ഇവര്‍ക്കുണ്ടായിരുന്നു.

വര്‍ഷങ്ങളായി ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് സമ്പാദിച്ച പണമുപയോഗിച്ചാണ് മാനന്തവാടി കൊയിലേരി ഊര്‍പ്പള്ളിയിലെ പത്തു സെന്റ് സ്ഥലത്ത് ബിനി വീട് നിര്‍മിച്ചത്. ഇവിടെ സഹോദരന്‍ എന്ന വ്യാജേനയാണ് കൊല്ലപ്പെട്ട സുലിലിനെ താമസപ്പിച്ചിരുന്നത്.ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെൺകുട്ടി കൂടെയുണ്ടായിരുന്നു. ഭർത്താവ് ഗൾഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആ സാഹോദര്യത്തെ ആരും സംശയിച്ചില്ല.

കുറച്ച് പണത്തിന്റെ പ്രശ്നമുള്ള സമയത്തായിരുന്നു ബിനി തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ ഒരു കല്യാണത്തിനിടെ സുലിലിനെ പരിചയപ്പെടുന്നത്. ആവശ്യത്തിലധികം പണമുണ്ടെന്ന് കണ്ട ബിനി സുലിലിനെ വശീകരിച്ച് കൂടെ കൂട്ടുകയായിരുന്നു. സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമെല്ലാം പ‌ല ഘട്ടങ്ങളിലായി ബിനി അപഹരിച്ചു. ഇങ്ങനെ നാല്പത് ലക്ഷത്തോളം രൂപ ബിനി തട്ടിയെടുത്തുവെന്നാണ് വിവരം. ആഢംബരമായ ജീവിതമായിരുന്നു ബിനി നയിച്ചിരുന്നതെന്ന് അയല്‍‌വാസികള്‍ പറയുന്നു.

വിദേശത്തായിരുന്ന ബിനിയുടെ ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. കാമുകനെ മതിയെന്ന് പറഞ്ഞ് ബിനി ഭര്‍ത്താവിനെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു. എന്നാല്‍, സുലിലിന്റെ കൈയിലുണ്ടായിരുന്ന പണമെല്ലാം തീര്‍ന്നതോടെ ഇയാളെ ഒഴിവാക്കാന്‍ ബിനി ലക്ഷ്യമിട്ടിരുന്നു. പിന്നീട് തട്ടിപ്പ് മനസിലായ സുനില്‍ പണം മടക്കിചോദിച്ചതോടെയാണ് സുലിലിനെ വധിക്കാന്‍ ബിനി ഉറപ്പിച്ചത്.

വീട്ടുജോലിക്കാരിയായ അമ്മുവിനാണ് സുലിലിനെ കൊല്ലാൻ ക്വട്ടേഷൻ നൽകുന്നത്. ഇക്കാര്യം അമ്മു പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൃത്യം നടത്തിയതിന് ശേഷം ഇവർ മൃതദേഹം പുഴയരികിൽ ഉപേക്ഷിക്കുകയായിരുന്നു. അതേസമയം ബിനിയെ ജാമ്യത്തിലിറക്കാന്‍ ചിലര്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്. പ്രഗത്ഭരായ അഭിഭാഷകരെയാണ് ഇതിനായി ഏര്‍പ്പാടാക്കിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button