Latest NewsNewsInternational

ചൈനയ്ക്ക് തിരിച്ചടി : ചൈനീസ് വിപണിയെ കീഴടക്കാന്‍ മെയ്ക്ക് ഇന്‍ ഇന്ത്യ

 

ബീജിംഗ് : ഇന്ത്യയ്‌ക്കെതിരെ ശീതയുദ്ധം തുടരുന്ന ചൈന മറ്റൊരു വന്‍ പ്രതിസന്ധി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. മെയ്ഡ് ഇന്‍ ഇന്ത്യ പദ്ധതി ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് വൈകാതെ തന്നെ വന്‍ ഭീഷണിയാകുമെന്നാണ് ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് ലേഖനം സൂചിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യം നേരിട്ട് സമ്മതിക്കാന്‍ ചൈനക്കാര്‍ ഒരുക്കമല്ല.

ലോകത്തിലെ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഉദിച്ചുയരുന്ന നക്ഷത്രമാണ്. കുറഞ്ഞ കൂലി സാധ്യതയും പുതിയ ഉപഭോക്താക്കളും ഇന്ത്യന്‍ നിര്‍മാണമേഖലയുടെ ശക്തിയാണ്. എന്നാല്‍ ചൈനീസ് ഉല്‍പന്നങ്ങളോടു പോരാടാന്‍ നിലവില്‍ ഇതൊന്നും പോരെന്നും ലേഖനം സൂചിപ്പിക്കുന്നുണ്ട്. പ്രത്യേകമായി അനുദിന ജീവിതാവശ്യങ്ങള്‍ക്കുള്ള, ഗാര്‍ഹിക വീട്ടുപകരണങ്ങളുടെ നിര്‍മാണത്തില്‍ ഇന്ത്യ ഇപ്പോഴും പിന്നിലാണ്. ഇക്കാര്യത്തില്‍ ചൈനീസ് ഉല്‍പന്നങ്ങളെ മറികടക്കാന്‍ ഇന്ത്യ പത്ത് വര്‍ഷമെങ്കിലും കാത്തിരിക്കണം.

നിലവിലെ സാഹചര്യം മുതലെടുത്ത് ചൈനീസ് ഉല്‍പന്നങ്ങള്‍ നിരോധിക്കാനുള്ള ക്യാംപയിനുകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അടുത്തിടെ വന്ന ഓണ്‍ലൈന്‍ സര്‍വെ റിപ്പോര്‍ട്ട് പ്രകാരം 83 ശതമാനം പേരും വിലകുറഞ്ഞ ചൈനീസ് ഉല്‍പന്നങ്ങളെ സ്വീകരിക്കുമെന്നാണ് പറഞ്ഞത്.

വിലക്കുറവിന്റെ കാര്യത്തില്‍ പെട്ടെന്ന് ചൈനയെ മറികടക്കാനാവില്ല. വര്‍ഷങ്ങളുടെ പരിശ്രമത്തിനു ശേഷം ഇന്ത്യയ്ക്ക് ചൈനീസ് ഉല്‍പന്നങ്ങളെ മാറ്റിനിര്‍ത്താനാകും. എന്നാല്‍ ഒരുരാത്രി കൊണ്ട് ഇത് നടപ്പിലാക്കാനാവില്ലെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. മെയ്ഡ് ഇന്‍ ഇന്ത്യയ്ക്ക് കീഴില്‍ ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനികള്‍ ചേരുന്നത് സംബന്ധിച്ചും ലേഖനം സൂചിപ്പിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button