Latest NewsIndiaNews

തടവുകാര്‍ക്കായി സംഗീത റിയാലിറ്റി ഷോ

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ തടവുകാര്‍ക്കായി സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചു . ‘തിഹാര്‍ ഐഡൽ’ എന്ന പേരിലാണ് തടവുകാര്‍ക്കായി സംഗീത റിയാലിറ്റി ഷോ സംഘടിപ്പിച്ചത്. ശിക്ഷയനുഭവിക്കുന്ന വിദേശപൗരന്മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം നല്കിയിരുന്നു. ഡല്‍ഹി പ്രിസണ്‍സും മ്യൂസിക് വണ്‍ റിക്കോഡ്‌സുമായിരുന്നു പരിപാടിയുടെ നിര്‍മ്മാതാക്കള്‍.

പരിപാടിയുടെ പ്രൊമോ, ശീര്‍ഷകഗാനം തുടങ്ങിയവ നാളെ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ പ്രകാശനം ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. മത്സരത്തില്‍ പങ്കെടുക്കാന്‍ തടവുകാര്‍ക്കായി പ്രത്യേക പരിശീലനം നടത്തിയിരുന്നു. പ്രിസണ്‍ കോംപ്ലക്‌സിലെ ജയില്‍ നമ്പര്‍ വണ്ണിലായിരുന്നു താത്കാലിക സ്റ്റുഡിയോ തയ്യാറാക്കിയിരുന്നത്. ചലച്ചിത്ര- സംഗീത മേഖലയില്‍നിന്നുള്ള പ്രമുഖരായിരുന്നു വിധികര്‍ത്താക്കള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button