Latest NewsKeralaNews

എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ന്യൂസ് 18 കേരള ടിവി ചാനലിലെ പീഡനത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ പോലീസിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ചാനല്‍ എഡിറ്റര്‍ രാജീവ് ദേവരാജിനെതിരേ ദേശീയ പട്ടികജാതി കമ്മിഷനും കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റവും സംഘം ചേര്‍ന്ന് ആക്രമിക്കലുമാണ് നിലവില്‍ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍. യുവതിയുടെ മൊഴിയില്‍ സ്ത്രീകളെ അപമാനിക്കല്‍ എന്ന കുറ്റവും ഉണ്ട്. ഈ വകുപ്പ് കൂടി ചേര്‍ത്ത് കേസെടുക്കുകയാണെങ്കില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കേണ്ടി വരും.

എത്ര ഉന്നതരായാലും സ്ത്രീകള്‍ക്ക് നേരേയുള്ള പീഡനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് ആഭ്യന്തരവകുപ്പിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. അവതാരകന്‍ ഇ. സനീഷിനെതിരായ പരാതി രാജീവ് മറച്ചുവെച്ചുവെന്നതും ഗൗരവമായ വിഷയമാണ്. ഇത് പോലീസ് മറ്റൊരു കേസായി രജിസ്റ്റര്‍ ചെയ്യും. കേസില്‍ രാജീവ് ഒന്നാം പ്രതിയും ദിലീപ് കുമാര്‍, ലല്ലു ശശിധരന്‍, സി.എന്‍. പ്രകാശ്, ഇ.സനീഷ് എന്നിവര്‍ കൂട്ടുപ്രതികളുമാകുമെന്ന സൂചനയാണ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്ന സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button