CinemaMollywoodLatest NewsMovie SongsBollywoodEntertainment

ഭാവനയ്ക്ക് മുന്നില്‍ മുട്ടുകുത്തി നമിച്ച് ബോളിവുഡ് സൂപ്പര്‍ താരം

മലയാളത്തിന്റെ താര സുന്ദരി ഭാവനയ്ക്ക് മുന്നില്‍ ബോളിവുഡ് സൂപ്പര്‍ താരം മുട്ടുകുത്തി നമിച്ചു. രസകരമായ ഈ സംഭവം അരങ്ങേറിയത് ആനന്ദ്‌ ടിവി അവാര്‍ഡ് നിശയിലായിരുന്നു.

അനില്‍ കപൂറിനോട് ഒരു മലയാള ഗാനത്തോടൊപ്പം നൃത്തം ചെയ്യാന്‍ അവതാരക ആവശ്യപ്പെടുകയായിരുന്നു. കൂട്ടിനു ഭാവനയേയും ക്ഷണിച്ചു. ഇരുവരും വേദിയില്‍ തകര്‍ത്ത് ഡാന്‍സ് ചെയ്തു. മോഹന്‍ലാല്‍ ഹിറ്റ് ആക്കിയ നരസിംഹത്തിലെ പഴനിമല മുരുകന് പള്ളിവേലായുധം എന്ന ഗാനത്തിന് ഒപ്പം ചുവടുവച്ചാണ് അനിൽ കപൂറും ഭാവനയെ സ്റ്റേജിൽ നമിച്ചത്.

പ്രിയദർശന്റെ ചന്ദ്രലേഖയിൽ അതിഥിവേഷം ചെയ്ത അനിൽ കപൂർ മലയാള ചിത്രത്തില്‍ അഭിനയിക്കാനുള്ള ആഗ്രഹവും സദസ്സില്‍ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button