KeralaLatest NewsNews

സിപിഎം-ബിജെപി സംഘര്‍ഷം: നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തിരുവനന്തപുരം: പാറശ്ശാലയ്ക്ക് സമീപം ഇഞ്ചിവിളയില്‍ സിപിഎം-ബിജെപി സംഘര്‍ഷം. അക്രമത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മരിയദാസ് (42), ആദിത്ത് (17) സജു(38)അഭിലാഷ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇനിയൊരു രാഷ്ട്രീയ അക്രമം നടക്കരുതെന്നും സമാധാനം നിലനിര്‍ത്തണമെന്നും അണികളെ ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍, ഇതൊക്കെ തെറ്റിച്ചാണ് അക്രമം നടന്നിരിക്കുന്നത്.

ഞായറാഴ്ച നടുത്തോട്ടത്ത് നടന്ന രക്ഷാബന്ധനോടനുബന്ധിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. രക്ഷാബന്ധന് പങ്കെടുക്കുവാന്‍ എത്തിയ ആദിത്തിന് നേരെ നടുത്തോട്ടത്ത് വച്ച് സി പി എം പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റവും പിന്നീടത് സംഘര്‍ഷത്തിലേക്കും വഴിവെക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button