CinemaMollywoodLatest NewsMovie SongsEntertainmentMovie Gossips

ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു ഇതൊക്കെ? ധനുഷ് ആത്ഭുതത്തോടെ ചോദിക്കുന്നു

മലയാളിയുടെ മാത്രമല്ല തെന്നിന്ത്യയുടെയും അഭിമാനമായി മാറിയ താരമാണ് മോഹന്‍ലാല്‍. ഇന്ത്യന്‍ സിനിമയിലെ പല താരങ്ങളും സംവിധായകരും മോഹന്‍ലാലിന്റെ അഭിനയത്തേക്കുറിച്ചും അഭിനിയ രീതിയേക്കുറിച്ചും പുകഴ്ത്തി പറഞ്ഞിട്ടുണ്ട്. അതൊന്നും വെറും പുകഴ്ത്തല്‍ അല്ല. അഭിനയ മേഖലയിലെ മികവുറ്റ താരം തന്നെയാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ തമിഴിലെ സൂപ്പര്‍ താരവും ദേശീയ പുരസ്കാര ജേതാവുമായ ധനുഷ് മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച്‌ പറയുന്നു.

മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും ബോളിവുഡിലേക്കും റീമേക്ക് ചെയ്യപ്പെട്ട സൂപ്പര്‍ ഹിറ്റ് മോഹന്‍ലാല്‍ ചിത്രമാണ് ദൃശ്യം. ദൃശ്യത്തിലെ മോഹന്‍ലാലിന്റെ അഭിനയം കണ്ട് താന്‍ സര്‍വ്വം മറന്ന് പോയെന്നു താരം പറയുന്നു. ക്യാമറയെ മറന്നു കൊണ്ട് അഭിനയിക്കാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നു എന്നാണ് ധനുഷ് ചോദിക്കുന്നത്. മോഹന്‍ലാലിന്റെ അഭിനയം അത്തരത്തിലുള്ളതാണെന്ന് ധനുഷ് പറയുന്നു. അഭിനയിക്കുകയല്ല മോഹന്‍ലാല്‍ ചെയ്യുന്നത്. സ്വാഭാവികമായി പെരുമാറുകയാണ്. അത് അദ്ദേഹത്തിന് മാത്രം സാധിക്കുന്നതാണ്. താന്‍ മോഹന്‍ലാലിന്റെ വലിയ ആരാധകനാണെന്നും ധനുഷ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button