KeralaLatest NewsNews

‘എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെ’; ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് കുടുംബം

കോട്ടയം: എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്ന് അദ്ദേഹത്തിന്റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെ.

ജൂലൈ 23നായിരുന്നു ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഉഴവൂര്‍ വിജയന്റെ മരണം. ആശുപത്രിയില്‍ പ്രവേശിപ്പിക്കും മുമ്പ് എന്‍സിപി നേതാവ് സുള്‍ഫിക്കര്‍ മയൂരി ഉഴവൂരിനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഉഴവൂര്‍ വിജയന്റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ ഒരു ചാനലിനോട് പറഞ്ഞു.

ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്. അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കാന്‍ ബെഹ്‌റ ക്രൈംബ്രാഞ്ചിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഐജി: എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിക്കും ഡിജിപിക്കും ലഭിച്ച പരാതികള്‍ ശ്രീജിത്തിനു കൈമാറിയിരുന്നു.

എന്‍സിപി കോട്ടയം ജില്ലാ കമ്മിറ്റിയും ഉഴവൂര്‍ വിജയന്റെ ബന്ധുക്കളും മറ്റു ചിലരുമാണു പരാതി നല്‍കിയത്. ഇദ്ദേഹത്തിന്റെ മരണം അസ്വാഭാവികമാണെന്നും അടിയന്തര അന്വേഷണം നടത്തണമെന്നുമാണു പരാതികളിലെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button