Latest NewsNewsIndia

ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നു : ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ശ്രീനഗര്‍ : ഭീകരസംഘടനയില്‍ ചേരുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. സൈന്യവും ഭീകരരും നിരന്തരം ഏറ്റുമുട്ടുന്ന ജമ്മു കശ്മീരില്‍ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. ജമ്മു കശ്മീരില്‍ ആയുധമെടുക്കുന്ന യുവാക്കളുടെ എണ്ണം വര്‍ധിക്കുകയാണെന്നാണു റിപ്പോര്‍ട്ട്. ഏഴുമാസത്തില്‍ 70 പേരാണു ഹിസ്ബുല്‍ മുജാഹിദീന്‍ പോലുള്ള ഭീകരസംഘടനകളില്‍ ചേര്‍ന്നതെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുല്‍വാമ, ഷോപ്പിയാന്‍, കുല്‍ഗാം ജില്ലകളിലാണ് യുവാക്കള്‍ കൂടുതലായി ഭീകരസംഘടനകളിലേക്ക് ആകൃഷ്ടരാവുന്നത്. 2016 ല്‍ 88 പേരാണ് ഭീകരഗ്രൂപ്പുകളിലേക്ക് ചേക്കേറിയത്. 2015 ല്‍ 66, 2014 ല്‍ 53, 2013 ല്‍ 16, 2012 ല്‍ 21, 2011 ല്‍ 23, 2010 ല്‍ 54 എന്നിങ്ങനെയാണു കണക്കുകള്‍. അതേസമയം, വധിക്കപ്പെടുന്ന ഭീകരരുടെ എണ്ണവും കൂടുകയാണ്.

കഴിഞ്ഞ ഏഴുമാസത്തിനിടെ 132 ഭീകരരെയാണു സൈന്യം വധിച്ചത്. 2016ല്‍ ഇതേകാലയളവില്‍ 77, 2015 ല്‍ 51, 2014 ല്‍ 51. കൊല്ലപ്പെട്ട ഹിസ്ബുല്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ നാടാണ് പുല്‍വാമ. ലഷ്‌കര്‍ കമാന്‍ഡര്‍ അബു ദുജാന, അല്‍ഖായിദയുടെ അബു മൂസഎന്നിങ്ങനെ ഒട്ടേറെപ്പേരുടെ താവളം കൂടിയാണ് പുല്‍വാമ എന്ന് സുരക്ഷാ ഏജന്‍സികള്‍ പറയുന്നു. അതേസമയം, താഴ്വരയിലെ യുവാക്കളുടെ മനസ്സ് മാറ്റാനും അവരില്‍ ദേശസ്‌നേഹം വളര്‍ത്താനുമുള്ള പദ്ധതികളാണ് ജമ്മു കശ്മീര്‍ പൊലീസ് നടപ്പാക്കുന്നതെന്നു ഡിജിപി എസ്.പി.വൈദ്യ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button