Latest NewsIndiaNews

പാക്കിസ്ഥാനികളെ ജീവിത പങ്കാളിയായി സ്വീകരിച്ച ഇന്ത്യന്‍ സഹോദരികള്‍

ബോളിവുഡ് സിനിമകളുടെ സ്ഥിര ചേരുവയാണ് പ്രണയം. പലപ്പോഴും അതിര്‍ത്തിക്കു അപ്പുറത്തുള്ള പ്രണയം സിനിമയില്‍ ഇടംപിടിക്കുന്നുണ്ട്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അതിര്‍ത്തിയുടെ അതിരുകള്‍ കടന്നുള്ള പ്രണയം വിരളമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ പെണ്‍ക്കുട്ടികളും പാക്കിസ്ഥാനികളുമായുള്ള വിവാഹം. അത്തരം ഒരു സംഭവം മുബൈയില്‍ നിന്നും പുറത്തു വരുന്നത്. ഇന്ത്യന്‍ സഹോദരികള്‍ തങ്ങളുടെ ജീവിത പങ്കാളിയായി സ്വീകരിച്ചത് പാക്കിസ്ഥാനികളായ യുവാക്കളെയാണ്.

മുംബൈയില്‍ നിന്നുള്ള സഹോദരിമാരായ സരിന, സീനത്ത് എന്നിവരാണ് പാക്കിസ്ഥാനി യുവാക്കളെ പ്രണയിച്ച് വിവാഹം കഴിച്ചത്. പാകിസ്താനിലെ ലാഹോറില്‍ നിന്നും 42 വയസ്സുള്ള തന്‍വീര്‍ ഹുസൈനയാണ് സീനത്ത് സ്വന്തമാക്കിയത്. അതേസമയം സീനത്തിന്റെ സഹോദരി സരീന വിവാഹം കഴിച്ചത് മുസ്തഫ ഇഖ്ബാലിനെയാണ്. പാകിസ്താനിലെ പെഷവാര്‍ സ്വദേശിയാണി മുസ്തഫ. 1998 ഒക്ടോബര്‍ 15 ന് ഷാര്‍ജയിലായിരുന്നു ഇവരുടെ വിവാഹം.

‘ഞങ്ങള്‍ എടുത്തിട്ടുള്ള ഏറ്റവും മികച്ച തീരുമാനമാണ് ഞങ്ങളുടെ സ്‌നേഹവും വിവാഹവും കഴിഞ്ഞ 18 വര്‍ഷങ്ങളില്‍ കൂടുതല്‍ ശക്തമായിട്ടുള്ളത്,’ സരിന മുസ്തഫ പറഞ്ഞു, ടീനേജ് പ്രണയമാണ് തങ്ങളുടെ വിവാഹത്തിലേക്ക് നയിച്ചതെന്ന്  ഷാര്‍ജയില്‍ പാക്കേജിങ് ബിസിനസ് നടത്തുന്ന തന്‍വീര്‍ പറഞ്ഞു.
സ്വാഭാവികമായും  മാതാപിതാക്കള്‍ ആശങ്കാകുലരായിരുന്നു. കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടാതായി ദമ്പതികള്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button