Latest NewsKeralaNewsMovie Songs

മാഡം ആരെന്ന് ബുധനാഴ്ച വെളിപ്പെടുത്തും : പൾസർ സുനി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാഡം ആരാണെന്ന് ഓഗസ്റ്റ് 16ന് വെളിപ്പെടുത്തുമെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. മാഡം ഒരു സിനിമാ നടിയാണെന്നും സുനി പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട വിഐപി ഈ മാസം 16നുളളില്‍ കാര്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ താന്‍ തന്നെ കാര്യങ്ങള്‍ തുറന്നുപറയുമെന്നും സുനി പറഞ്ഞിരുന്നു.

വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സിംകാർഡ് സംഘടിപ്പിച്ച കേസിൽ കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരായ ശേഷം പുറത്തിറങ്ങിയപ്പോഴാണു പൾസർ സുനി ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയും വൻ സ്രാവുകളുണ്ടെന്നും വ്യക്തമായ തെളിവുകൾ തന്റെ പക്കലുണ്ടെന്നും സുനി മുൻപും അവകാശപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button