CinemaMollywoodMovie SongsEntertainmentMovie Gossips

“റേപ്പ് ചെയ്തപ്പോൾ എങ്ങനെയുണ്ടായിരുന്നു”, റോഷനോട് പെൺകുട്ടിയുടെ ചോദ്യം

ആനന്ദം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ്‌ റോഷന്‍ മാത്യു. PT കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത ‘വിശ്വാസ പൂര്‍വ്വ മന്‍സൂര്‍’, ശിവറാം മണി സംവിധാനം ചെയ്യുന്ന ‘മാച്ച് ബോക്‌സ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ യുവതാരനിരയില്‍ മുന്നേറുകയാണ് റോഷന്‍. മാച്ച് ബോക്‌സ് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു കോളേജില്‍ എത്തിയ റോഷനോട് ഒരു പെണ്‍കുട്ടി ചോദിച്ചത് നയന്‍താരയെ ‘റേപ്പ്’ ചെയ്തപ്പോള്‍ എങ്ങനെയുണ്ടായിരുന്നു? എന്നാണ്. റോഷന്‍ അതിനു നല്കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

പുതിയ നിയമം എന്ന മമ്മൂട്ടി ചിത്രത്തില്‍ നയന്‍താരയെ ബലാത്സംഗം ചെയ്യുന്ന രണ്ട് ചെറുപ്പക്കാരില്‍ ഒരാള്‍ ആയി റോഷന്‍ അഭിനയിച്ചിരുന്നു. ആ അഭിനയാനുഭവം എങ്ങിനെ ഉണ്ടായിരുന്നു എന്നായിരുന്നുചോദ്യം. പേടിപ്പിയ്ക്കുന്ന ഒരു അനുഭവമായിരുന്നു അത് എന്നായിരുന്നു റോഷന്റെ മറുപടി. നയന്‍താരയെ മുഖത്തടിയ്ക്കുന്നതും തള്ളിത്താഴെയിടുന്നതുമൊക്കെയായ അഭിനയ രംഗങ്ങൾ പേടിച്ചു വിറച്ചാണ് ചെയ്തത്. ആ സിനിമ ഇപ്പോള്‍ ഓര്‍ത്തു നോക്കുമ്പോള്‍ വളരെ നല്ലൊരു അഭിനയ കളരിയായിരുന്നുവെന്നും റോഷന്‍ പറയുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button