KeralaCinemaLatest NewsNewsMovie SongsEntertainment

ഗായികയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം ; യുവാവ് നാട്ടുകാരുടെ പിടിയില്‍

പ്രശസ്ത ഗായികയെ പരിപാടി കഴിഞ്ഞു വരുന്ന വഴിയില്‍ വച്ച് തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ദേശീയ പാതയില്‍ ഉമയനല്ലൂരിലായിരുന്നു സംഭവം. ഗാനമേള കഴിഞ്ഞ് പിന്നണിക്കാരോടൊപ്പം കാറില്‍ വരുമ്പോള്‍ ഉമയനല്ലൂര്‍ ജംങ്ഷനില്‍ ചായ കുടിയ്ക്കാനായി കാര്‍ നിറുത്തിയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.

എല്ലാവരും കട്ടന്‍ ചായ കുടിയ്ക്കുന്നതിനിടെ കാറിനടുത്ത് എത്തിയ യുവാവ് ഷാഡോ പോലീസാണെന്നു സ്വയം പരിചയപ്പെടുത്തി. എന്നിട്ട് കാറിലിരുന്ന് മദ്യപിക്കുന്നത് സി സി ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്നും പറഞ്ഞ് ബലമായി കാറില്‍ കയറി താക്കോല്‍ ഊരിയെടുത്തു. തുടര്‍ന്ന് ഗായികയുടെ കൈയില്‍ കടന്നുപിടിച്ച്‌ പുറത്തേക്ക് വലിച്ചിറക്കാന്‍ ശ്രമിച്ചു. ഇവരുടെ നിലവിളിയും ഒപ്പമുണ്ടായിരുന്നവരുടെ ബഹളവും കേട്ട് നാട്ടുകാര്‍ ഓടിക്കൂടി.

രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി. നെടുമ്പന പഞ്ചായത്ത് ഓഫീസിന് സമീപം തെക്കേ ചരുവിള വീട്ടില്‍ മനാഫുദ്ദീന്‍ ആണ് പിടിയിലായത്. ഇതിനിടെ ചിലര്‍ ഇയാളെ കൈയേറ്റം ചെയ്യുകയും ചെയ്തു. കൊട്ടിയം എസ്.ഐ ആര്‍ രതീഷ്, ജൂനിയര്‍ എസ്.ഐ സുരേഷ് ബാബു എന്നിവരെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റ മനാഫുദ്ദീനെ കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയ ശേഷം സ്റ്റേഷനിയേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button