USALatest NewsInternational

യുഎസ് ഡ്രോണ്‍ ആക്രമണം ; ഭീകരർ കൊല്ലപ്പെട്ടു

സന: യുഎസ് ഡ്രോണ്‍ ആക്രമണം ഭീകരർ കൊല്ലപ്പെട്ടു. ദക്ഷിണ യെമനിലെ അഭ്യാൻ പ്രവിശ്യയിലെ മറാക്കിഷയിൽ യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തിൽ മൂന്ന് അൽക്വയ്ദ ഭീകരർ കൊല്ലപ്പെട്ടതായി സിൻഹുവ റിപ്പോർട്ട് ചെയ്തു. ഭീകരർ സഞ്ചരിക്കുകയായിരുന്ന വാഹനത്തിനുനേരെയായിരുന്നു മിസൈൽ ആക്രമണം. വാഹനം പൂർണമായും തകർന്നു. യെമനിൽ യുഎസ് അൽക്വയ്ദയെ ലക്ഷ്യവച്ച് നടത്തുന്ന ഡ്രോണ്‍ ആക്രമണങ്ങളിൽ നിരവധി ഭീകരരാണ് ഇതുവരെ കൊല്ലപ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button