KeralaLatest NewsNews

ഉത്തര്‍പ്രദേശില്‍ മരിച്ച കുട്ടികള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ അറിയാന്‍:വീഡിയോ കാണാം

കോട്ടയം•ഉത്തര്‍പ്രദേശില്‍ മരിച്ച കുട്ടികള്‍ക്ക് വേണ്ടി മുതലക്കണ്ണീരൊഴുക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ തീര്‍ച്ചയായും ഈ വീഡിയോ കാണണം. കോട്ടയം ഐ.സി.എച്ച്‌ മെഡിക്കല്‍ കോളേജിലെ കുട്ടികളുടെ തീവ്രപരിചരണ വിഭാഗമായ എന്‍.ഐ.സി.യുവില്‍ ചികിത്സയില്‍ കഴിയുന്ന പിഞ്ചു കുട്ടികളോട് അധികൃതര്‍ കാട്ടുന്ന ക്രൂരത ഫേസ്ബുക്ക്‌ ലൈവിലൂടെ പുറംലോകത്ത് എത്തിച്ചത് ആതിര റോബിന്‍ എന്ന സാമൂഹിക പ്രവര്‍ത്തകയാണ്.

കഴിഞ്ഞദിവസം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകയായ ആരതി തന്റെ ജോലിയുടെ ആശുപത്രിയില്‍ സന്ദര്‍ശനം നടത്തവേയാണ് ആരതി കോട്ടയം മെഡിക്കല്‍ കോളേജ് ശിശുരോഗ വിഭാത്തിലെ അധികൃതരുടെ ക്രൂരതകളെ പറ്റി അറിഞ്ഞത്. ഞെട്ടിക്കുന്ന കാര്യങ്ങളാണ്‌ ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ അമ്മമാര്‍ ആരതിയുമായി പങ്കുവച്ചത്. രോഗം ഭേദമായാലും കുറഞ്ഞത് ഒരു മാസമെങ്കിലും ഇവിടെ കുട്ടികളെ കിടത്താറുണ്ട്. ഒരു ദിവസം അന്‍പതില്‍ പരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കുട്ടികളില്‍ പല വിധ മരുന്നുകള്‍ കുത്തിവച്ച്‌ പരീക്ഷണം നടത്താറുണ്ടെന്നും എന്തെങ്കിലും ചോദിച്ചാല്‍ തട്ടിക്കയറാറാണ് പതിവെന്നും ഒരു കുട്ടിയോടൊപ്പം ആശുപത്രിയില്‍ നില്‍ക്കുന ബൈസ്റ്റാന്‍ഡര്‍ പറഞ്ഞു. ഇതെല്ലം ആരതി ഫേസ്ബുക്ക്‌ ലൈവിലൂടെ പുറംലോകത്തെ അറിയിക്കുകയും ചെയ്തു. ഒരു ലക്ഷത്തിലേറെ പേരാണ് ചുരുങ്ങിയ സമയം കൊണ്ട് ഈ വീഡിയോ കണ്ടത്.

സംഭവം വിവാദമായതോടെ ആരതിയ്ക്കെതിരെ പരാതിയുമായി ആശുപത്രി അധികൃതര്‍ രംഗത്തെത്തി.ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരതിക്കെതിരെ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ അതിക്രമിച്ച്‌ കടക്കുകയും അനുവാദമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തവെന്നാണ് പരാതി.

അതിനിടെ, ആരതി ബി.ജെ.പി അനുഭാവിയാണെന്നറിയാവുന്ന ഡി.വൈ.എഫ്.ഐ നേതൃത്വം ഇവര്‍ക്കെതിരെ കുപ്രചാരണവും ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. ആരതിയുടെ ചൈല്‍ഡ് ലൈനിലെ ജോലി തെറിപ്പിക്കുമെന്നാണ് ഡി.വൈ.എഫ്‌.ഐ യുടെ ഭീഷണി.

സമൂഹത്തിലെ പല വിഷയങ്ങളിലും ശക്തമായി ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു സാമൂഹിക പ്രവര്‍ത്തകയാണ് ആരതി. അടുത്തിടെ കാത്തിരപ്പള്ളിയില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ച മംഗളം എന്‍ജിനീയറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക വൈകൃതം കാട്ടിയ ഞരമ്പ് രോഗിക്കെതിരെ പരാതി നല്‍കാനും പ്രതി പിടിയിലാകുന്നത് വരെ വേണ്ട സഹായം നല്‍കിയതും ഇവരായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button