Latest NewsNewsIndia

70 -ാം സ്വാതന്ത്ര്യദിനത്തിൽ ലങ്കന്‍ മണ്ണില്‍ ഇന്ത്യന്‍ പതാക ഉയർന്നു

ന്യൂഡല്‍ഹി: ചരിത്ര വിജയപ്രൗഡിയില്‍ ലങ്കന്‍ മണ്ണില്‍ ഇന്ത്യന്‍ പതാക ഉയർന്നു. 70 -ാം സ്വാതന്ത്ര്യദിനത്തിലാണ് ഇന്ത്യന്‍ പതാക ലങ്കന്‍ മണ്ണില്‍ ഉയര്‍ന്നത്. ലങ്കയിലെ കാന്‍ഡിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമാണ് ദേശീയ പതാക ഉയര്‍ത്തിയത്.

ദേശീയ ഗാനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം പതാക ഉയര്‍ത്തിയത്. ശ്രീലങ്കന്‍ പര്യടനത്തിലായ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര 3-0 നു സ്വന്തമാക്കി ചരിത്രവിജയം കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്. ഇന്നലെ മൂന്നാം ടെസ്റ്റിലും ഇന്നിംഗ്‌സ് വിജയം സ്വന്തമാക്കിയാണ് ലങ്കന്‍ മണ്ണില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇനി അഞ്ചു ഏകദിനങ്ങളും ഒരു ട്വന്റി-20 മത്സരവും പര്യടനത്തില്‍ ബാക്കിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button