Latest NewsNewsIndia

സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യയ്ക്കായി സംഗീത ആല്‍ബം ഒരുക്കി ഐ.എസ്.ആര്‍.ഒ

 

ബംഗളൂരു : സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്കായി സംഗീത ആല്‍ബം ഒരുക്കി ഐഎസ്ആര്‍ഒ. ബഹിരാകാശത്തേക്ക് കുതിക്കുന്ന ഇന്ത്യന്‍ ബഹിരാകാശ വാഹനങ്ങളുടെ കാതടപ്പിക്കുന്ന ശബ്ദമല്ല പകരം സംഗീത മാധുര്യമാണ് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ ഈ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തിന് സമര്‍പ്പിക്കുന്നത്. സംഗീതാഭിരുചിയുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ചേര്‍ന്ന് ഒരു സംഗീത ആല്‍ബം പുറത്തിറക്കിയിരിക്കുന്നു. ‘ഐ ആം എന്‍ ഇന്ത്യന്‍’ എന്നാണ് ഈ ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്.

സ്‌പേസ് എഞ്ചിനീയേഴ്‌സ് അസോസിയേഷന്റെ ബാനറില്‍ Rock @ Band എന്ന സംഘമാണ് സംഗീത ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരുമാണ് ഈ സംഘത്തിലുള്ളത്. പാട്ടിന്റെ ഭൂരിഭാഗം വരികളും മലയാള ഭാഷയിലാണ്. ഒപ്പം ഹിന്ദി, മറാത്തി, തെലുങ്ക്, തമിഴ്, മറാത്തി, ബംഗാളി തുടങ്ങിയ ഭാഷകളും പാട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്.

എയറോസ്‌പേസ് എഞ്ചിനീയറായ ഷിജു ജി തോമസാണ് പാട്ടിന്റെ വരികളെഴുതിയതും സംഗീതം നല്‍കിയതും. തുടര്‍ച്ചയായ റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കും ജോലിത്തിരക്കുകള്‍ക്കുമിടയില്‍ വീണുകിട്ടിയ സമയങ്ങളിലാണ് ഇന്ത്യാക്കാര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു ആല്‍ബം തയ്യാറാക്കിയത്. ജോലിത്തിരക്കുകള്‍ക്കിടയില്‍ 18 മാസങ്ങളെടുത്താണ് ഈ ആല്‍ബം ഇവര്‍ തയ്യാറാക്കിയത്. ഇതിനാവശ്യമായ തുകയും സ്വന്തം കൈകളില്‍ നിന്നാണ് എടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button