Latest NewsIndiaNews

ജിയോ ഫോൺ ബുക്ക് ചെയ്യാൻ നിങ്ങൾ ചെയ്യേണ്ടത് ഇവയൊക്കെ

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ ഫോണ്‍ ഇപ്പോൾ ബുക്ക് ചെയ്യാനാകുമെന്ന് റിപ്പോർട്ട്. ചില പ്രദേശങ്ങളില്‍ റീട്ടെയ്ലര്‍മാര്‍ പ്രീഓര്‍ഡറുകള്‍ എടുക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന. ആധാര്‍ നമ്പര്‍ ഉപയോഗിച്ച് ഫോണ്‍ ബുക്ക് ചെയ്യാവുന്നതാണ്. അതേസമയം ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പ്രീ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങിയിട്ടില്ല.

മൈ ജിയോ ആപ്പിലൂടെ ഓഗസ്റ്റ് 24 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ചു തുടങ്ങും. 1500 രൂപയാണ് 4ജി സൗകര്യമുള്ള ഫോണിനായി നല്‍കേണ്ടത്. ഈ തുക മൂന്ന് വര്‍ഷത്തിനു ശേഷം തിരികെ ലഭിക്കും. ഫോണ്‍ ലഭിക്കുമ്പോഴാണ് പണം നല്‍കേണ്ടത്. ആധാര്‍ നമ്പര്‍ നല്‍കി ബുക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വിവരങ്ങള്‍ ജിയോയുടെ സെന്‍ട്രലൈസ്ഡ് സോഫ്റ്റ് വെയറിലേക്ക് നല്‍കപ്പെടുന്നു. തുടര്‍ന്ന് ഒരു ടോക്കണ്‍ നമ്പര്‍ നിങ്ങള്‍ക്ക് ലഭിക്കും. ഫോണ്‍ ലഭിക്കുമ്പോള്‍ ഈ ടോക്കണ്‍ നമ്പര്‍ നല്‍കണം. സെപ്റ്റംബര്‍ 1നും 4നുമിടയില്‍ ഫോണുകള്‍ നല്‍കിത്തുടങ്ങുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button