KeralaLatest NewsNews

വിദ്യാർത്ഥിയെ മർദ്ദിച്ച മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

പത്തനാപുരം: മോഷണ കുറ്റം ആരോപിച്ചു വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. സംഭവത്തിൽ വണ്ടിപ്പെരിയാർ സ്വദേശി മുജീബിനെയാണ് കസ്റ്റഡിയിലെടുത്തത്. പത്തനാപുരം ഇടത്തറ  മിസ് ബാഹുൽ ഹുദാ അറബിക് കോളേജിലെ അധ്യാപകനാണ് മുജീബ്.മൊബൈൽ ഫോൺ മോഷ്ടിച്ചെന്നാരോപിച്ച് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ചൂരൽ ഉപയോഗിച്ച് ഇയാൾ കുട്ടിയെ മർദ്ദിച്ചത്.

മദ്രസയിൽ താമസിച്ചു പഠിക്കുകയായിരുന്നു വിദ്യാർത്ഥി. മർദ്ദനത്തെ തുടർന്ന് അടുത്ത ദിവസം രാവിലെ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി വിദ്യാർത്ഥി പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസുകാർ വീട്ടിൽ വിവരമറിയിച്ചതിനെ തുടർന്നാണ് രക്ഷിതാക്കൾ വിവരമറിയുന്നത്. തുടർന്ന് സ്ഥലത്തെത്തിയ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുട്ടിയുടെ രണ്ടു കാലുകളിലും ശരീരത്തും മുഴുവൻ അടിയേറ്റ പാടുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button