Latest NewsIndiaNews

2018 ജനുവരി 1 സാധാരണദിനമായിരിക്കില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം

ന്യൂഡല്‍ഹി: 2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമരസേനാനികള്‍ സ്വപ്‌നം കണ്ടൊരു ഇന്ത്യ 2022 ഓടെ എത്തുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. സര്‍ക്കാരിന്റെ പ്രവര്‍ത്തന നേട്ടങ്ങളും നടപടികളും മോദി പ്രസംഗത്തില്‍ വ്യക്തമാക്കി.

ഗ്യാസ് സബ്‌സിഡി, സ്വഛ് ഭാരത്, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ നീക്കങ്ങള്‍ക്ക് രാജ്യത്തെ ജനങ്ങളുടെ പിന്തുണ ലഭിച്ചുവെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. സുരക്ഷിതവും വികസിതവുമായ ഇന്ത്യയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയെ കെട്ടിപ്പടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം വളരെയേറെ പ്രാധാന്യം നിറഞ്ഞതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 75 ാം വാര്‍ഷികമാണ് ഇത്. ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ 100ാം വാര്‍ഷികവും, ബാലഗംഗാധര തിലകന്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ജനങ്ങളെ ഒന്നിപ്പിക്കാനായി ഗണേശോത്സവം സംഘടിപ്പിച്ചതിന്റെ 125ാം വാര്‍ഷികവും ഇന്നാണെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

പുതിയ ഇന്ത്യ എന്ന ലക്ഷ്യത്തിലേക്ക് നമുക്ക് രാജ്യത്തെ കൊണ്ടുപോകേണ്ടതുണ്ട്. എല്ലാവരും ഈ രാജ്യത്ത് തുല്യരാണ്. ആരും വലുതോ ചെറുതോ അല്ല. നമുക്കൊരുമിച്ച് രാജ്യത്തിന് പുതിയ ഊര്‍ജം പകരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2018 ജനുവരി 1 എന്നത് സാധാരണ ദിനമായിരിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഈ നൂറ്റാണ്ടില്‍ ജനിച്ചവര്‍ 2018 ല്‍ രാജ്യത്തിന്റെ ഭാഗ്യവിധാതാക്കന്‍മാരായി മാറുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഉദാസീനമനോഭാവം വേണ്ടെന്ന് വെക്കണം. രാജ്യത്തിന്റെ പുരോഗതിയെ അത് സഹായിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്കാണ് മുഖ്യ പരിഗണനയെന്നും നമ്മുടെ സൈനികര്‍ അവരുടെ ധൈര്യം തെളിയിച്ചിട്ടുള്ളതാണെന്നും മോദി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button