KeralaLatest NewsNews

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി; അനുപമയും വാസുകിയും ഇനി ജില്ലാ കളക്ടര്‍മാര്‍

തിരുവനന്തപുരംഅഞ്ച് ജില്ല കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളിലെ കളക്ടര്‍മാരെയാണ് മാറ്റിയത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

ഡോ.കെ.വാസുകി

ശുചിത്വമിഷന്‍ ഡയറക്ടറായിരുന്ന ഡോ.കെ.വാസുകിയെ പുതിയ തിരുവനന്തപുരം കളക്ടറായി നിയമിച്ചു.ലോട്ടറി ഡയറക്ടര്‍ എസ്.കാര്‍ത്തികേയനെ കൊല്ലം ജില്ലാ കളക്ടറായി നിയമിച്ചു. ടി.വി അനുപമയെ ആലപ്പുഴ ജില്ലാ കളക്ടറായും കോട്ടയം കളക്ടറായി നവജ്യോത് ഖോസയെയും പാലക്കാട് കളക്ടറായി സുരേഷ് ബാബുവിനേയും നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close