Latest NewsNewsInternational

2,000 വർഷം പഴക്കമുള്ള ശവകുടീരം കണ്ടെത്തി

കെ​യ്റോ: 2,000 വ​ര്‍​ഷം പ​ഴ​ക്കു​മ​ള്ള ശ​വ​കു​ടീ​രം ക​ണ്ടെ​ത്തി. സ​ഹ​സ്രാ​ബ്ദ​ങ്ങ​ള്‍ പ​ഴ​ക്കു​മു​ള്ള ശ​വ​കു​ടീ​രം തെ​ക്ക​ന്‍ ഈ​ജി​പ്തി​ല്‍ നൈ​ല്‍ ന​ദി​യു​ടെ തീ​ര​പ്ര​ദേ​ശ​മാ​യ മി​ന്യ​പ്ര​വി​ശ്യ​യി​ലെ അ​ല്‍ കാ​മി​ന്‍ അ​ല്‍ സ​രാ​വി​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. ക​ല്ലി​നാ​ല്‍ നി​ര്‍​മി​ച്ച​തും ക​ളി​മ​ണ്ണു​കൊ​ണ്ട് നി​ര്‍​മി​ച്ചത​ട​ക്കം വി​വി​ധ ത​ര​ത്തി​ലു​ള്ള ശ​വ​പേ​ട​ക​ങ്ങ​ളാ​ണ് ശ​വ​കു​ടീ​ര​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. പു​രാ​ത​ന​കാ​ല​ത്തേ​ക്കു​ള്ള പു​തി​യ ചുവടുവയ്ക്ക് പു​രാ​വ​സ്തു ഗ​വേ​ഷ​ക​ര്‍ ന​ട​ത്തി​യ പ​ര്യ​വേ​ഷ​ണ​ത്തി​ലാ​ണ് തു​റ​ന്നു​കി​ട്ടി​യ​ത്. വ​ള​രെ​ക്കാ​ലം ശ്മ​ശാ​ന​മാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് പ​ര്യ​വേ​ഷ​ണം ന​ട​ന്ന​ത്.

ഒ​രു ശ​വ​കു​ടീ​ര​ത്തി​ലേ​ക്ക് പാ​റ​യി​ല്‍​കൊ​ത്തി​യെ​ടു​ത്ത വാ​ത​ലി​ലൂ​ടെ​വേ​ണം പ്ര​വേ​ശി​ക്കാ​ന്‍. നാ​ല് ശ​വ​പേ​ട​ക​ങ്ങ​ളാ​ണ് ഇ​തി​ല്‍ അ​ട​ക്കം ചെ​യ്തി​രി​ക്കു​ന്ന​ത്. ശ​വ​പേ​ട​ക​ങ്ങ​ളി​ല്‍ മ​നു​ഷ്യ​മു​ഖം ചി​ത്രീ​ക​രി​ച്ചി​ട്ടു​മു​ണ്ട്. ഇ​തി​നോ​ടൊ​പ്പം ശ​വം മ​റ​വു​ചെ​യ്യു​ന്ന ആ​റ് ശ​വ​ക്കു​ഴി​ക​ളും ക​ണ്ടെ​ത്തി. ഇ​തി​ലൊ​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത​താ​ണെ​ന്ന് ക​രു​തു​ന്നു. ക​ണ്ടെ​ത്തി​യ ശ​വ​കു​ടീ​ര​ങ്ങ​ള്‍ ബി​സി 525 ലെ ​ആ​ണെ​ന്ന് ഗ​വേ​ഷ​ക​ര്‍ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button