Latest NewsIndia

കുരങ്ങന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തി: വീഡിയോ കാണാം

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തില്‍ രാജ്യസ്‌നേഹിയായ കുരങ്ങനും ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യ എഴുപത്തിയൊന്നാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലാണ് വ്യത്യസ്തമായൊരു കാഴ്ച. ഹരിയാനയിലെ അംബാലയിലെ ഒരു സ്‌കൂളിലാണ് സംഭവം.

ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ തയ്യാറെടുക്കുമ്പോഴാണ് രണ്ട് കുരങ്ങന്മാര്‍ കൊടിമരത്തിന് ചുവട്ടിലെത്തുന്നത്. തുടര്‍ന്ന് അതിലൊരു കുരങ്ങന്‍ കൊടിമരത്തില്‍ കയറി പതാകയുടെ ചരടില്‍ പിടിച്ച് വലിച്ചു. റോസ ദളങ്ങള്‍ പൊഴിച്ച് ത്രിവര്‍ണ പതാക പാറിക്കളിക്കുകയും ചെയ്തു. വീഡിയോ കാണാം..

shortlink

Related Articles

Post Your Comments


Back to top button