Home & Garden

വീട്ടിലൊരുക്കാം വായാനാമുറി!

ആകര്‍ഷകമായ നിറങ്ങള്‍ തേച്ചും ചുമരില്‍ ചിത്രങ്ങള്‍ പതിപ്പിച്ചും പല നിറങ്ങളിലും വലിപ്പത്തിലുമുള്ള അലങ്കാര വസ്തുക്കള്‍ ഒരുമിപ്പിച്ചും വില കൂടിയതും ആര്‍ഭാടം നിറഞ്ഞതുമായ ഫര്‍ണിച്ചറുകളും ഇട്ടാല്‍ വീട് പൂര്‍ണമാകുമോ. ഇനി നിങ്ങളൊരു പുസ്തക പ്രേമിയാണെങ്കില്‍ മറുപടി എന്താണെങ്കിലും ഇല്ല എന്നായിരിക്കും. പുസ്തകപ്രേമികളുടെ വീടിന്‍റെ സൗന്ദര്യം പൂര്‍ണതയിലെത്തണമെങ്കില്‍ ഒരു കൊച്ചു വായനാമുറിയെങ്കിലും വീട്ടില്‍ വേണം.

ഇതിനായി നമുക്ക് ആദ്യം ഷെല്‍ഫുകള്‍ ഒരുക്കാം. എല്ലാം കൃത്യമായി ഒരുക്കി വെയ്ക്കണം. പ്രത്യേകിച്ച് പുസ്തകങ്ങളുടെ ശേഖരം ഒരുമിപ്പിച്ച ലൈബ്രറി ഒരുക്കുമ്പോള്‍ ഭംഗിയോടൊപ്പം ഒരു അടുക്കും ചിട്ടയും ഉണ്ടാവണം. അതാവുമ്പോള്‍ ഏതു പുസ്തകം എവിടെയാണ് ഇരിക്കുന്നതെന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ വീടുപണിയുമ്പോഴേ പുസ്തകങ്ങള്‍ വയ്ക്കുന്നതിനായി ഒരു സ്ഥലം മാറ്റിവയ്ക്കാം. ആദ്യം തന്നെ അതില്‍ പുസ്തകങ്ങള്‍ അടുക്കി സൂക്ഷിക്കാവുന്നതാണ്. മാഗസിനുകളും പത്രങ്ങളും സൂക്ഷിക്കാന്‍ പ്രത്യേകം ഫോള്‍ഡറുകള്‍ ഉപയോഗിക്കാം. തുറന്ന ഷെല്‍ഫുകള്‍, അടച്ച ഷെല്‍ഫുകള്‍എന്നിങ്ങനെ രണ്ട് രീതിയില്‍ ഷെല്‍ഫുകള്‍ പണിയാം. പഴയ പുസ്തകങ്ങള്‍ അടച്ച ഷെല്‍ഫിലും പുതിയ പുസ്തകങ്ങളും ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന ബുക്കുകളും തുറന്ന ഷെല്‍ഫിലും സുഖമായി സൂക്ഷിക്കാം.

അക്ഷരമാല ക്രമത്തില്‍ പുസ്തകങ്ങള്‍ അടുക്കുന്നതു വളരെ നന്നാകും. പുസ്തകങ്ങളുടെ പേരിന്‍റെ ക്രമത്തിലോ എഴുത്തുകാരന്‍റെ പേരിന്‍റെയോ അക്ഷരമാലാ ക്രമത്തിലോ പുസ്തകങ്ങള്‍ അടുക്കാവുന്നതാണ്. ഇതുകൂടാതെ ക്ലാസിക്ക്, കോമഡി, കഥാ പുസ്തകങ്ങള്‍, ത്രില്ലര്‍, സസ്പെന്‍സ് എന്നിങ്ങനെ വിഭാഗങ്ങളായി തിരിച്ചും പുസ്തകങ്ങള്‍ അടുക്കാവുന്നതാണ്. പിന്നെ മുറിയില്‍ ലൈറ്റ് ക്രമീകരിക്കാം. ഒപ്പം കിടന്ന് വായിക്കാന്‍ ശ്രദ്ധിക്കാതെയും ഇരിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button