KeralaLatest NewsNews

വൈഷ്ണവിന് നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി

സ്വതസിദ്ധമായ ആലാപനശൈലിയിലൂടെ ലോകമെമ്പാടുമുള്ള ലക്ഷകണക്കിനു ഇന്ത്യക്കാരുടെ ഹൃദയം കീഴടക്കിയ വൈഷ്ണവ് ഗിരിഷെന്ന മലയാളി ബാലന് നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി

ഏ.ആര്‍. റഹ്മാന്‍ എന്ന സംഗീത ഇതിഹാസത്തോടൊപ്പം വേദി പങ്കിടുക എന്ന സ്വപ്‌നസദൃശ്യമായ നേട്ടത്തിന്റെ പടിവാതിക്കലെത്തി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ഈ മിന്നും താരം. Tenandal ഫിലിംസിന്റെ നൂറാമത്തെ ചിത്രമായ Mersalന്റെ പ്രചാരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ഏ.ആര്‍. റഹ്മാനും ഇളയ ദളപതി വിജയിക്കുമൊപ്പം വൈഷ്ണവ് ഗിരീഷ് സംഗീത വിരുന്ന് ഒരുക്കുന്നത്.

ഏ.ആര്‍. റഹ്മാനാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്. ഈ മാസം 20നു ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലാണ് അപൂര്‍വ്വ സമാഗമത്തിനു വേദിയൊരുങ്ങുന്നത്. ചലച്ചിത്ര സംഗീത ജീവിതത്തിലും അഭിനയജീവിതത്തിലും യഥാക്രമം കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന ഏ.ആര്‍. റഹ്മാനെയും വിജയ് യെയും ആദരിക്കുന്ന ചടങ്ങ്് കൂടിയാകും ഇത്. തെരിയുടെ സൂപ്പര്‍ഹിറ്റ് വിജയത്തിനു ശേഷം സംവിധായകന്‍ അറ്റ്‌ലിയും ഇളയദളപതിയും ഒന്നിക്കുന്ന ചിത്രമാണ് Mersal.

shortlink

Related Articles

Post Your Comments

Related Articles


Back to top button