Home & Garden

ടൈല്‍സിന് തിളക്കം കൂട്ടാന്‍

പലപ്പോഴും ടൈല്‍സില്‍ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറകളും മറ്റു നിറങ്ങളും കാരണം നല്ലൊരു വിഭാഗം സ്ത്രീകളും ബുദ്ധിമുട്ടാറുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഈ കറകള്‍ അകറ്റാന്‍ ചില എളുപ്പ വഴികളുണ്ട്.

അമോണിയ

അല്‍പം ചൂടുവെള്ളത്തില്‍ കാല്‍ക്കപ്പ് അമോണിയ ചേര്‍ത്ത് തുണി കൊണ്ട് തറ തുടയ്ക്കുക. ഇത് തറയില്‍ ഒളിഞ്ഞിരിയ്ക്കുന്ന ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കുന്നു. ദിവസവും ഇത്തരത്തില്‍ ചെയ്യുന്നത് തറയുടെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു.

വിനാഗിരി

വിനാഗിരി വെള്ളത്തില്‍ മുക്കി തറ തുടയ്ക്കുന്നതും ടൈല്‍സിന്റെ തിളക്കം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അല്‍പം സോപ്പു കൂടി വിനാഗിരിയില്‍ ചേര്‍ത്താല്‍ ഇത് ഇരട്ടി തിളക്കം നല്‍കുന്നു.

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡയില്‍ അല്‍പം വിനാഗിരി മിക്സ് ചെയ്ത് തറ തുടയ്ക്കുന്നതും തറയില്‍ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഹൈഡ്രജന്‍ പെറോക്സൈഡ്

ഹൈഡ്രജന്‍ പെറോക്സൈഡ് അല്‍പം വെള്ളത്തില്‍ മിക്സ് ചെയ്ത് തറതുടയ്ക്കുന്നത് തറയ്ക്ക് നിറം വര്‍ദ്ധിപ്പിക്കുന്നു. അരമണിയ്ക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം തുടയ്ക്കുന്നത് തറയുടെ നിറം വര്‍ദ്ധിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button