KeralaLatest NewsNews

നി​യ​മ​ന​ങ്ങ​ൾ ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി

കൊ​ച്ചി: സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ നി​യ​മ​ന​ങ്ങ​ൾ ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി. ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വി​ലേ​ക്ക് ര​ണ്ടാ​മ​തു വി​ജ്ഞാ​പ​ന​മി​റ​ക്കി ര​ണ്ടു​പേ​രെ നി​യ​മി​ച്ച സംഭവത്തിലാണ് ഹെെക്കോടതിയുടെ ഇടപെടൽ. ഈ നിയമന​ങ്ങ​ൾ ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ടി. ​ബി. സു​രേ​ഷ് (വ​യ​നാ​ട്), ശ്യാ​മ​ള ദേ​വി (കാ​സ​ർ​ഗോ​ഡ്) എ​ന്നി​വ​രു​ടെ നി​യ​മ​ന​മാ​ണ് ഹൈ​ക്കോ​ട​തി അ​സാ​ധു​വാ​ക്കി​യ​ത്. ഇ​പ്പോ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന ര​ണ്ട് ഒ​ഴി​വി​ലേ​ക്ക് ആ​ദ്യ വി​ജ്ഞാ​പ​ന പ്ര​കാ​ര​മു​ള്ള പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട ര​ണ്ടു പേ​രെ നി​യ​മി​ക്കാ​നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു

ആ​റം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​നാ​യി വി​ജ്ഞാ​പ​ന​മി​റ​ക്കി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യി​ൽ​നി​ന്ന് നാ​ലു​പേ​രെ തെ​ര​ഞ്ഞെ​ടു​ത്തു. മ​തി​യാ​യ യോ​ഗ്യ​ത​യു​ള്ള​വ​ർ വേ​റെ ഇ​ല്ലെ​ന്നു വി​ല​യി​രു​ത്തി സ​ർ​ക്കാ​ർ വീ​ണ്ടും വി​ജ്ഞാ​പ​ന​മി​റ​ക്കി പ​ട്ടി​ക​യു​ണ്ടാ​ക്കി ടി.​ബി. സു​രേ​ഷി​നെ​യും ശ്യാ​മ​ളാ ദേ​വി​യെ​യും നി​യ​മി​ച്ചു. ഇ​തി​നെ​തി​രെ കോ​ട്ട​യം സ്വ​ദേ​ശി​നി ഡോ. ​ജാ​സ്മി​ൻ അ​ല​ക്സാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button