Latest NewsUSA

വി​ര്‍​ജീ​നി​യ വംശീയ ​സം​ഘ​ര്‍​ഷം ; ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നെതിരെ വ്യാപക പ്രതിഷേധം

വാഷിങ്​ടണ്‍: ​വി​ര്‍​ജീ​നി​യ വംശീയ ​സം​ഘ​ര്‍​ഷം ട്രം​പിന്റെ പ്ര​തി​ക​ര​ണ​ത്തി​നെതിരെ വ്യാപക പ്രതിഷേധം. ഷാ​ലോ​ട്​​സി​വി​ല്ലി​ലുണ്ടായ വംശീയ സം​ഘ​ര്‍​ഷ​ത്തി​ല്‍ ഇ​രു​പ​ക്ഷ​ക്കാ​ര്‍​ക്കും ഒ​രു​പോ​ലെ പ​ങ്കു​ണ്ടെ​ന്ന ട്രം​പി​ന്റെ ​ പ്ര​തി​ക​ര​ണ​ത്തി​നെ​തി​രെയാണ് റി​പ്പ​ബ്ലി​ക്ക​ന്‍-​​ഡെ​മോ​ക്രാ​റ്റി​ക്​ പ്ര​തി​നി​ധി​ക​ള്‍ രം​ഗ​ത്തു​വന്നത്. നി​യോ​നാ​സി അ​നു​ഭാ​വ​മു​ള്ള തീ​വ്ര വ​ല​തു​പ​ക്ഷ​ക്കാ​രു​ടെ റാ​ലി​ക്കെ​തി​രെ സ​മാ​ധാ​ന​മാ​യി പ്ര​തി​ഷേ​ധി​ച്ച ജ​ന​ക്കൂ​ട്ട​ത്തി​നു നേ​രെ​യുണ്ടായ ആ​ക്ര​മ​ണത്തിൽ ​ഒരാ​ള്‍ മ​രി​ക്കു​ക​യും 19പേ​ര്‍​ക്ക്​ പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തിരുന്നു.

ന്യൂ​യോ​ര്‍​ക്കിലെ ട്രം​പ്​ ട​വ​റി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് വിവാദ പരാമർശവുമായി ട്രംപ് രംഗത്ത് വന്നത്. തു​ട​ക്ക​ത്തി​ല്‍ വം​ശീ​യ​വാ​ദി​ക​ളെ കു​റ്റ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ട്രം​പി​ന്റെ പ്ര​തി​ക​ര​ണം. പി​ന്നീ​ട്​ ആ ​പ്ര​സ്​​താ​വ​ന മ​യ​പ്പെ​ടുത്തി. അതേസമയം കു ​ക്ലു​സ്​ ക്ലാ​ന്‍ നേ​താ​വ്​ ഡേ​വി​ഡ്​ ഡ്യൂ​ട്​ ട്രം​പി​നെ അ​ഭി​ന​ന്ദി​ച്ചു രം​ഗ​ത്തു​വ​ന്നു. ​

“വം​ശീ​യ​വാ​ദം എ​തി​ര്‍​ക്ക​പ്പെ​ടേ​ണ്ട​താ​ണെ​ന്നും അ​വ​രെ ഒ​രു​ത​ര​ത്തി​ലും ന്യാ​യീ​ക​രി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും” റി​പ്പ​ബ്ലി​ക്ക​ന്‍  സ്​​പീ​ക്ക​ര്‍ പോ​ള്‍ റ​യാ​ന്‍ തുറന്നടിച്ചു. “അ​മേ​രി​ക്ക​ന്‍ ആ​ഭ്യ​ന്ത​ര യു​ദ്ധ​കാ​ല​ത്ത് കോ​ണ്‍ഫെ​ഡ​റേ​ഷ​ന്‍ സേ​ന​യെ ന​യി​ച്ച ജ​ന. റോ​ബ​ര്‍​ട്ട്​ ലീ​യു​ടെ പ്ര​തി​മ നീ​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ്​ ഫാ​ഷി​സ്​​റ്റ്​ സം​ഘം റാ​ലി ന​ട​ത്തി​യ​ത്. 1862ല്‍ ​ന​ട​ന്ന അ​മേ​രി​ക്ക​യി​ലെ ആ​ഭ്യ​ന്ത​ര​യു​ദ്ധ​ത്തി​ലെ പ​ട്ടാ​ള​മേ​ധാ​വി​യാ​യി​രു​ന്ന റോ​ബ​ര്‍ട്ട് ഇ. ​ലീ. അ​ടി​മ​ത്ത​ത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചിരുന്നയാളാണെന്നും അ​വി​ടെ ന​ട​ന്ന​ത്​ വെ​ള്ള​ക്കാ​രു​ടെ ആ​ക്ര​മ​ണ​മാ​ണെ​ന്ന്​ കൃ​ത്യ​മാ​യ​റി​ഞ്ഞി​ട്ടും ​ട്രം​പ്​ നി​ല​പാ​ട്​ മ​യ​പ്പെ​ടു​ത്തി​യ​ത്​ ശ​രി​യാ​യി​ല്ലെ​ന്നും” ​ വി​ര്‍​ജീ​നി​യ സെ​ന​റ്റ​ര്‍ ടിം ​കെ​യ്​​ന്‍ കു​റ്റ​പ്പെ​ടു​ത്തി.

”ജൂ​ത​നും അ​മേ​രി​ക്ക​ന്‍ പൗ​ര​നും മ​നു​ഷ്യ​നു​മെ​ന്ന നി​ല​യി​ല്‍ ട്രം​പി​ന്റെ പ്ര​തി​ക​ര​ണം നി​രാ​ശ​പ്പെ​ടു​ത്തി​യെ​ന്നും ഇ​ത​ല്ല ഒ​രു പ്ര​സി​ഡ​ന്‍​റി​ല്‍​നി​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും” ഹ​വാ​യ്​ സെ​ന​റ്റ​ര്‍ ബ്രെ​യ്​​ന്‍ ഷ​ട്​​സ്​ പറഞ്ഞു. കൂടാതെ മു​തി​ര്‍​ന്ന റി​പ്പ​ബ്ലി​ക്ക​ന്‍ സെ​ന​റ്റ​ര്‍ ജോ​ണ്‍ മ​ക്കെ​യ്​​ന്‍, പ്ര​സി​ഡ​ന്‍​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്​​ഥാ​നാ​ര്‍​ഥി​ത്വ മ​ത്സ​ര​ത്തി​ല്‍ ട്രം​പി​​ന്റെ എ​തി​രാ​ളി​യാ​യി​രു​ന്ന മാ​ര്‍​കോ റൂ​ബി​യോ തുടങ്ങിയവർ ട്രംപിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

“തീ​വ്ര വ​ല​തു​വം​ശീ​യ​വാ​ദി​ക​ള്‍ എ​ക്കാ​ല​വും എ​തി​ര്‍​ക്ക​പ്പെ​ടേ​ണ്ട​വ​രാ​ണെ​ന്നും അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മീ​പ​നം ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രി​ല്‍ നി​ന്ന്​ ഒ​രി​ക്ക​ലു​മു​ണ്ടാ​ക​രു​തെ​ന്നും” ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ് ട്രം​പി​നോ​ട് പറഞ്ഞു. ”ഫാ​ഷി​സ്​​റ്റു​ക​ളെ​യും അ​വ​രെ എ​തി​ര്‍​ക്കു​ന്ന​വ​രെ​യും ത​മ്മി​ലും ഒ​രി​ക്ക​ലും താ​ര​ത​മ്യം ചെ​യ്യാ​നാ​വില്ലെന്നും വം​ശീ​യ​ത​യു​ടെ​യും വെ​റു​പ്പി​ന്റെയും ത​ത്ത്വ​ങ്ങ​ളാ​ണ്​ അ​ത്ത​രം ഫാ​ഷി​സ്​​റ്റ്​ സം​ഘ​ങ്ങ​ള്‍ പി​ന്തു​ട​രു​ന്ന​തെ​ന്നും” തെരേസ മെയ് ചൂണ്ടിക്കാട്ടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button