Latest NewsIndiaNewsInternationalBusinessTechnologyReader's Corner

ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ആലോചന

ഡീസല്‍ വാഹന നിരോധനത്തിന് ജര്‍മ്മനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ബ്രിട്ടനും ഫ്രാന്‍സിനും പിന്നാലെയാണ് ഇവരുടെ പുതിയ തീരുമാനം. ഡീസല്‍ വാഹന നിരോധന വിഷയത്തില്‍ ജര്‍മനിക്കും ആത്യന്തികമായി മറ്റു യൂറോപ്യന്‍ രാജ്യങ്ങളുടെ തീരുമാനം പിന്തുടരേണ്ടി വരുമെന്നു ചാന്‍സലര്‍ ആഞ്ചല മെര്‍ക്കെല്‍ വ്യക്തമാക്കി. 2040ല്‍ ആന്തരിക ജ്വലന എന്‍ജിനുള്ള കാറുകളെ ഇല്ലാതാക്കാനുള്ള ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും തീരുമാനം ശരിയായ ദിശയിലുള്ളതാണന്നാണ് മെര്‍ക്കലിന്‍ പറയുന്നത്.

ഡീസല്‍ഗേറ്റ് വിവാദം യു എസില്‍ കത്തിനില്‍ക്കുമ്പോള്‍, ഉപയോക്താക്കളുടെ വിശ്വാസം വീണ്ടെടുക്കുക എന്നത് വാഹന നിര്‍മാതാക്കളുടെ പ്രശ്നമാണെന്നു മെര്‍ക്കെല്‍ അഭിപ്രായപ്പെട്ടു. ഡീസല്‍ ഗേറ്റിലൂടെ വഞ്ചിക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യപ്പെട്ട മലിനീകരണ നിയന്ത്രണ നിലവാരം തീര്‍ച്ചയായും നല്‍കണം. ബാറ്ററി ചാര്‍ജിങ്ങിനുള്ള അടിസ്ഥാന സൗകര്യം വികസപ്പിക്കുന്നതാവണം വരുംവര്‍ഷങ്ങളില്‍ ചെയ്യേണ്ടതെന്നും മെര്‍ക്കെല്‍ വ്യക്തമാക്കി.
അതുവരെ നിലവില്‍ നിരത്തിലുള്ളതും പരിസ്ഥിതിയെ മലിനമാക്കുന്നതുമായ കാറുകള്‍ നിരോധിക്കുന്നതിനോട് അവര്‍ വിയോജിപ്പു രേഖപ്പെടുത്തി. മാത്രമല്ല, ഡീസല്‍ വാഹന വിലക്കിനായി പ്രത്യേക വര്‍ഷമൊന്നും പ്രഖ്യാപിക്കുന്നില്ലെന്നും മെര്‍ക്കല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button