KeralaLatest NewsIndiaNewsInternationalGulfNews StoryReader's Corner

പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി; ഹനി ഉമ്മയെ കണ്ടു (വീഡിയോ കാണാം)

ഷാർജ: പതിനാറു വർഷത്തെ കാത്തിരിപ്പും പ്രാർഥനയും സഫലമായി. വിമാനത്താവളത്തിലെ അധികൃതരും യാത്രക്കാരും സാക്ഷികളായി നില്‍ക്കെ സുഡാനിൽ നിന്നെത്തിയ മകനും കേരളത്തില്‍ നിന്നെത്തിയ ഉമ്മ നൂർജഹാനും തമ്മിൽ കണ്ടുമുട്ടി. സ്നേഹം കൊണ്ട് പരസ്പരം ആശ്ലേഷിച്ച ഉമ്മയുടെയും മകന്‍റെയും സന്തോഷം കണ്ട് കാഴ്ചക്കാരുടെ കണ്ണുകൾ നിറഞ്ഞു.

സുഡാനിൽ നിന്ന് ത്യാഗം സഹിച്ച്​ ദുബൈയിലെത്തിയ ഹനി, തനിക്ക് ഉമ്മയെ കാണണമെന്ന അതിയായ ആഗ്രഹം പങ്കുവെച്ചിരുന്നു. ഈ വാർത്ത ശ്രദ്ധയിൽപ്പെട്ട പാകിസ്താൻ സ്വദേശി ത്വൽഹാ ഷാ ആണ് നൂർജഹാന് ഷാർജയിലെത്താനുള്ള വിമാനടിക്കറ്റ് ഒരുക്കിയത്. സുഡാനിൽ നിന്ന്​ കോഴിക്കോടെത്തി വിവാഹം കഴിച്ച പിതാവ്​ 16 വർഷം മുൻപ്​ കൂട്ടിക്കൊണ്ടു പോയതോടെയാണ്​ ഉമ്മയിൽ നിന്നും സഹോദരങ്ങളിൽ നിന്നും ഹനി വേർപെട്ടുപ്പോയത്​. എന്നാൽ, വർഷങ്ങൾക്കു ശേഷം ഉമ്മയുടെ ഫോേട്ടായും വിവാഹ സർട്ടിഫിക്കറ്റും മറ്റു വിവരങ്ങളുമെല്ലാം കണ്ടെടുത്ത ഹനി സുഡാൻ സന്ദർശിച്ച ഫാറൂഖിനോട്​ ഇക്കാര്യങ്ങൾ അറിയിക്കുകയായിരുന്നു. സുഡാനി യുവാവ്​ കേരളത്തിലുള്ള ഉമ്മയെ തേടുന്നു എന്ന വിവരമറിഞ്ഞ്​ ബന്ധുക്കളിലൊരാളായ ഷിഹാബ്​ ബന്ധപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button