KeralaOnamculture

തൃക്കാക്കരയപ്പനെ എതിരേൽക്കുന്നതെങ്ങനെ: എന്താണ് ഐതീഹ്യം?

അത്തത്തിനു നാലു ദിവസം മുന്‍പെ പൂക്കളം ഇടാനുള്ള തറ ഒരുക്കി തുടങ്ങും. വട്ടത്തിലും ചതുരത്തിലും നിലനിലയായിട്ടും ഉള്ള പൂ തറകളായിരുന്നു ആദ്യമൊക്കെ ഉണ്ടാക്കാറ്. പിന്നീട് അതെല്ലാം പരിഷ്കരിച്ചു പല രൂപത്തിലും ആകൃതിയിലും പൂക്കളം ഒരുക്കും. മുറ്റം നന്നായി വൃത്തിയാക്കി നിരപ്പാക്കി പാടത്തു നിന്നു കളിമണ്ണ് കൊണ്ടു വന്ന് ആദ്യം. മെഴുകിയിടും.അതു നന്നായി ഉണങ്ങിയ ശേഷം 2 ദിവസം കഴിഞ്ഞു ഒന്നുകൂടി മെഴുകും. അത്തത്തിന്റെ തലെന്നു വൈകുന്നെരം ചാണകം മെഴുകി അവസാന മിനുക്കുപണി നടത്തിയിടും. പിന്നെ എന്നും രാവിലെ ചാണകം മെഴുകി പൂക്കളം ഇടും.മുറ്റം ഒരുക്കുന്നതും, പൂക്കള്‍ പറിക്കുന്നതും, കളം ഇടുന്നതുമെല്ലാം വീടുകളിലെ കുട്ടികളുടെ ജോലിയാണ്. അവരതു ഭംഗിയായി ചെയ്യുകയും ചെയ്യും.

ഉത്രാടത്തിനു മുന്നേ തൃക്കാക്കരയപ്പനെ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും. പാടത്തുന്ന് കളിമണ്ണ് കൊണ്ട് വന്നു കുഴച്ചു നിലത്തടിച്ചു നല്ല ആകൃതി വരുത്തും. അതിനു നിറം വരുത്താന്‍ ഇഷ്ടിക പൊടിച്ചു വെള്ളത്തില്‍ കലക്കി അതിൽ തേക്കും.ഉത്രാടത്തിന്റെ അന്നു രാത്രി ഒരു 7 മണിയോടു കൂടി ത്രിക്കാക്കരയപ്പനെ വെക്കും. കൂടാതെ ഉത്രാട വിളക്കും കൊളുത്തും. 5 ത്രിക്കാക്കരയപ്പന്‍ ആണു സാധാരണ ഉണ്ടാക്കുക.നടുവില്‍ ഒരെണം വലുതു അതിനെക്കാള്‍ ചെറുതു 2 എണ്ണം ഇരുഭാഗത്തും അതാണു പൂക്കളം ഇടുന്ന തറയില്‍ വെക്കുക. ഒരു ചെറുതു കിണറിന്റെ കരയിലും മറ്റൊന്നു ഗേറ്റിനടുത്തും ആണു വെക്കുക. നാക്കിലയില്‍ ത്രിക്കാക്കരയപ്പനെ വെച്ചു അരിമാവ് അണിയിച്ച് കൃഷ്ണ കിരീട പൂ, രാജമല്ലി പൂ പിന്നെ ചെബരത്തി പൂവും ചെണ്ടു മല്ലി പൂവും ഈര്‍ക്കിളില്‍ കോര്‍ത്തതും കുത്തി അലങ്കരിക്കും. ത്രിക്കാക്കരയപ്പന് നേദിക്കാന്‍ നാളികേരവും ശര്‍ക്കരയും പഴവും വെച്ചുള്ള അടയുണ്ടാക്കും.

പൂജിച്ച ത്രിക്കാക്കരയപ്പനെ ആര്‍പ്പു വിളികളോടെ അതാതു സ്ഥാനത്തു വെക്കും. 5 ഓണം വരെ എന്നും രാവിലെയും വൈകീട്ടും വിളക്കു കൊളുത്തി പൂജിക്കണം. മഹാ വിഷ്ണുവിന്റെ അവതാരമായ വാമന മൂർത്തിയെയാണ് തൃക്കാക്കരയപ്പനായി പൂജിക്കുന്നത്. വാമന മൂർത്തി മഹാബലി ചക്രവർത്തിയെ പാതാളത്തിലേക്ക് താഴ്ത്തിയതിന്റെ ഓര്മ പുതുക്കൽ കൂടിയാണ് ഓണം. തൃശൂർജില്ലയിലെ തെക്കൻ ഭാഗങ്ങളിലാണ് തൃക്കാക്കരയപ്പനെ ഒരുക്കുന്ന പതിവുള്ളത്.

“ തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വയോ (മൂന്നൂ പ്രാവശ്യം ആവർത്തിച്ച്)
ആർപ്പേ…. റ്വോ റ്വോ റ്വോ ”എന്ന് ആർപ്പ് വിളിച്ച് അടയുടെ ഒരു കഷണം ഗണപതിക്കും മഹാബലിക്കുമായി നിവേദിക്കുന്നു.
മഹാബലിയെ പരീക്ഷിക്കാന്‍ വാമനന്റെ രൂപത്തില്‍ വന്ന
മഹാവിഷ്ണുവിന്റെ ത്രിപ്പാദം പതിഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തിലാണത്രേ തൃക്കാക്കര ഉണ്ടായത്. യഥാര്‍ത്ഥത്തില്‍ തിരു-കാല്‍-കര എന്നത് ലോപിച്ച് പിന്നീടത്‌ തൃക്കാക്കരയായി മാറി.മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠ ആണ് ഇവിടെ ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button