Latest NewsNewsIndia

മുൻ മുഖ്യമന്ത്രി ബിജെപിയിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ ബിജെപിയിലേക്ക്.കഴിഞ്ഞ എപ്രിലില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ നേതൃത്വത്തിൽ അമിത് ഷായുമായി റാണെ ചര്‍ച്ച നടത്തിയതോടെയാണ് നാരായൺ റാണെ ബിജെപിയിലേക്കെന്ന സൂചന ലഭിച്ചത്. പിസിസി അദ്ധ്യക്ഷന്‍ അശോക് ചവാനാണ് ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.

അധികാരം കൊതിക്കുന്ന ചിലര്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് അദ്ദേഹം റാണെയെ പരോക്ഷമായി കുറ്റപ്പെടുത്തി പറഞ്ഞു. ശിവസേനയെ പ്രതിരോധിക്കാന്‍ റാണയെ ഒപ്പം കൂട്ടുകയാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന്റെ ശക്തി കേന്ദ്രത്തില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ റാണെ കരുത്ത് കാട്ടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button