Onamfood

ഓണത്തിനൊരുക്കാം പരിപ്പ് പായസം

പ്രധാന ചേരുവകൾ;

ചെറുപയർ പരിപ്പ്-250ഗ്രാം
തേങ്ങ -2 എണ്ണം
ശർക്കര -250ഗ്രാം
നെയ്യ് -2സ്പൂൺ
ചുക്കുപൊടി – കാൽ ടീസ്പൂൺ

കശുവണ്ടി – മുന്തിരിങ്ങ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം;

ഒരു പാത്രത്തിൽ ചെറുപയർ പരിപ്പ് ഇളം ബ്രൌൺ നിറമാകുന്നത് വരെ വറക്കുക(ഏകദേശം 5-6 മിനിട്ട്) അതിനുശേഷം നാന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തിൽ വേവിക്കുക.ശർക്കര വേറെ ഒരു പാത്രത്തിൽ കുറച്ച് വെള്ളമൊഴിച്ച് ഉരുക്കണം.

തുടർന്ന് വെന്ത പരിപ്പിലേയ്ക്ക് ശർക്കരപാനി ഒഴിയ്ക്കുക.അതിന് ശേഷം തേങ്ങയുടെ രണ്ടാം പാലും, മൂന്നാം പാലും ചേർത്ത് കുറുകുന്നത് വരെ ഇളക്കികൊണ്ടിരിയ്ക്കുക. ഇടയ്ക്ക് നെയ്യ് ചേർത്ത് ഇളക്കാം.

പായസം ആവശ്യത്തിന് കുറുകി കഴിയുമ്പോൾ ഒന്നാം പാൽ ചേർത്ത് ഇളക്കുക.ഏകദേശം 4-5 മിനിട്ട് കഴിയുമ്പോൾ ജീരകപ്പൊടിയും ചേർത്ത് ഇളക്കിയശേഷം വാങ്ങിവയ്ക്കുക.

അതിനുശേഷം നെയ്യിൽ വറുത്ത കശുവണ്ടി, മുന്തിരിങ്ങ, തേങ്ങാക്കൊത്ത്  എന്നിവയും, അല്പം ചുക്കുപൊടിയും ചേർത്താൽ സ്വാദിഷ്ടമായ പരിപ്പുപായസം റെഡി.

shortlink

Related Articles

Post Your Comments

Related Articles


Back to top button