Latest NewsInternationalUncategorized

ലിബിയന്‍ വിമത നേതാവിന്റെ കൂട്ടാളി അറസ്റ്റില്‍

ട്രിപ്പോളി: കിഴക്കന്‍ ലിബിയയിലെ വിമത നേതാവ് ഖലീഫ ഹഫ്തറിന്റെ കൂട്ടാളി മഹമ്മൂദ് അല്‍ വര്‍ഫാലിയെ ലിബിയന്‍ നാഷണല്‍ ആര്‍മി (എല്‍.എന്‍.എ )അറസ്റ്റു ചെയ്തു. വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് മഹമ്മൂദ് അല്‍ വര്‍ഫാലിയെ എല്‍.എന്‍.എ അറസ്റ്റു ചെയ്തത്. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി കഴിഞ്ഞദിവസം ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

2016 ജൂണ്‍ മുതല്‍ 2017 ജൂലൈ വരെ കിഴക്കന്‍ ലിബിയയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളില്‍ പങ്കെടുത്തെന്ന കുറ്റത്തിനാണ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നത്. സാധാരണ ജനങ്ങളെ വെടിവച്ചുകൊല്ലാന്‍ വര്‍ഫാലി ഉത്തരവിട്ടെന്ന് കോടതി കണ്ടെത്തിയിരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്കായി എല്‍.എന്‍.എ.വര്‍ഫാലിയെ ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യലിനു ശേഷം ഇയാളെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് കൈമാറുമോ എന്ന കാര്യത്തെക്കുറിച്ച് എല്‍.എന്‍.എ വ്യക്തമാക്കിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button