KeralaLatest NewsNews

കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം; കെഎംആര്‍എല്ലിന് പറയാനുള്ളത്

കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നല്‍കാന്‍ കഴിയില്ലെന്ന് സൂചിപ്പിച്ച് കെഎംആര്‍എല്‍. ഇക്കാര്യത്തില്‍ ഉദ്ഘാടനത്തിന് മുമ്പെ നയം വ്യക്തമാക്കിയിട്ടുളളതാണ്. യാത്രക്കാര്‍ക്ക് മുന്നില്‍ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂര്‍വമായി തന്നെ കൈക്കൊണ്ടതാണ്.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയടക്കം ഉള്‍പ്പെടുത്തിയ നടപടികള്‍ ഇതിന്റെ ഭാഗമാണ്. പ്രായമായവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്ക് മെട്രോയില്‍ പ്രത്യേകം സീറ്റുണ്ട്. കുട്ടിയെ എടുത്തുകൊണ്ട് വരുന്നവര്‍ക്കും ഇത് ലഭ്യമാണെന്നും കെഎംആര്‍എല്‍ സൂചിപ്പിക്കുന്നു.

കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്ക് 33.33 ശതമാനം സീറ്റ് സംവരണം വേണമെന്ന് വനിതാകമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയായാണ് കെഎംആര്‍എല്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ ഡല്‍ഹി മെട്രോയടക്കമുളള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണമുണ്ടെന്നാണ് വനിതാകമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഡല്‍ഹി ഉള്‍പ്പെടെ ഒരു മെട്രോയെയും കൊച്ചി അനുകരിച്ചിട്ടില്ലെന്നും കെഎംആര്‍എല്‍ വൃത്തങ്ങള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button