KeralaLatest NewsNews

ലഘുലേഖ വിതരണം: നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു

ആലുവ: വീടുകളില്‍ ലഘുലേഖ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലുവയ്ക്കടുത്തുനിന്ന് 18 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പറവൂര്‍ വടക്കേക്കരയില്‍ നിന്ന് നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്നാണ് സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. ലഘുലേഖ വിതരണം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ എന്ന സംഘടനയുടെ പേരിലായിരുന്നു.

വീടുകളില്‍ വിതരണംചെയ്ത ലഘുലേഖകള്‍ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ലഘുലേഖയില്‍ മതവിദ്വേഷം വളര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കമാണ് ഉള്ളതെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പോലീസ് നീങ്ങും. കഴിഞ്ഞ 15 ന് കോട്ടയത്തും ഇത്തരത്തിലുള്ള ലഘുലേഖകള്‍ ചിലര്‍ വിതരണം ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പിടിയിലായവരെ ചോദ്യംചെയ്ത് വരികയാണ്. വടക്കേക്കര പോലീസ് സ്‌റ്റേഷനില്‍ മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button